ആ ആഗ്രഹം നടന്നില്ല, അമ്മയില്ലാതെ ജാന്‍വിയുടെ ഫോട്ടോഷൂട്ട്

ജാൻവി കപൂര്‍

ബോളിവു‍ഡ് സുന്ദരി ശ്രീദേവിയുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായാട്ടില്ല. അമ്പത്തിനാലിലും യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമായി ഓടിനടന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ ഒരുപോലെയാണ് ഞെട്ടിച്ചത്. ഏറ്റവുമധികം തകർന്നു പോയത്, ഭർത്താവ് േബാണി കപൂറും മക്കളായ ഖുഷിയും ജാൻവിയുമാണ്. ഏതു പൊതുപരിപാടിയിലും നിഴൽ പോലെ മക്കൾക്കും ഭർത്താവിനുെമൊപ്പം ചേർന്നുനിന്നിരുന്ന വീട്ടമ്മ കൂടിയായിരുന്നു അവർ. ഇപ്പോഴിതാ അമ്മയില്ലാതെ ജാൻവിയുടെ ആദ്യത്തെ ഫോട്ടോഷൂട്ടും പുറത്തിറങ്ങുകയാണ്. 

ജാൻവി കപൂർ

ദഡക് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി വോഗ് മാഗസിനു വേണ്ടിയാണ് ജാൻവി ഫോട്ടോഷൂട്ടിനായി തയാറെടുക്കുന്നത്. ഫിറ്റ്നസ് ഫ്രീക് അല്ലാതിരുന്ന താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജിമ്മിൽ ഏറെനേരെ വർക്കൗട്ട് ചെയ്യുന്നുണ്ട്. സമയത്തിന് ഉറങ്ങുകയും ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമൊക്കെ ചെയ്ത് ചിട്ടയായ ജീവിതരീതിയാണ് പിന്തുടരുന്നത്, ഇവയെല്ലാം ഫോട്ടോഷൂട്ടിനു മുന്നോടിയായിട്ടാണെന്നാണ് പറയപ്പെ‌ടുന്നത്. 

ജാൻവി അമ്മ ശ്രീദേവിക്കൊപ്പം

മുംബൈയിലെ ഡോം ഇന്റർകോണ്ടിനെന്റൽ മറൈൻഡ്രൈവിൽ ഫോട്ടോഷൂട്ടിനു വേണ്ടി താരം എത്തിയിരുന്നു. നേരത്തെ അമ്മ ശ്രീദേവിക്കൊപ്പം നിന്ന് കവർ ഫോട്ടോഷൂട്ട് ചെയ്യാനായിരുന്നു ജാൻവിയുടെ പദ്ധതി. എന്നാൽ അതിനിടെയാണ് താരത്തിന്റെ വിയോഗമുണ്ടായത്. ഇതു ജാൻവിയെ തെല്ലൊന്നുമല്ല തളർത്തിയത്. എങ്കിലും മനോധൈര്യം കൈവിടാതെ വീണ്ടും സിനിമാസെറ്റിലേക്കും ഫോട്ടോഷൂട്ടുകൾക്കും എത്തുന്ന ജാൻവിക്ക് ആരാധകരുടെ ആശംസാപ്രവാഹമാണ്.

ജാൻവി അമ്മ ശ്രീദേവിക്കൊപ്പം

ജാന്‍വിയുടെ ആദ്യത്തെ മാഗസിൻ കവർ ഫോട്ടോഷൂട്ടും അമ്മയ്ക്കൊപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അന്ന് പീപിള്‍ മാഗസിനു വേണ്ടിയായിരുന്നു അമ്മയും മകളും ഒന്നിച്ചു ഫോട്ടോഷൂട്ട് നടത്തിയത്. വോഗ് മാഗസിനിൽകൂടി അമ്മയ്ക്കൊപ്പം ഫോട്ടോഷൂട്ട് ചെയ്യണമെന്നതും ജാന്‍വിയുടെ ആഗ്രഹമായിരുന്നു. എന്നാൽ ആ ആഗ്രഹവും പൂർത്തിയാക്കാതെയാണ് ശ്രീദേവി മടങ്ങിയത്. വോഗ് മാഗസിൻ കവർ ഷൂട്ട് തന്റെ സിനിമാ ജീവിതത്തെ ഏറെ സഹായിക്കുമെന്നാണ് ജാൻവിയുടെ പ്രത്യാശ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam