'ഇതെന്റെ പുത്തൻ റെയ്ബാൻ' , തരംഗമായി ആടുതോമ ചിത്രം

ഇതെന്റെ പുത്തൻ റെയ്ബാൻ എന്നു പറയുന്ന ലാലേട്ടന്റെ ‘ആടുതോമ’ ചിത്രം തന്നെ എംബ്രോയ്ഡറി ചെയ്യാൻ...

കഥയുടെ ത്രെഡ് (നൂൽ), കാഴ്ചകളുടെ ത്രെഡ് ആകുന്ന കഥയാണ് നൂലിന്റേത്.  കാലത്തിൽ നിന്നും പരിസരങ്ങളിൽ നിന്നും നൂൽ നൂറ്റെടുത്ത കഥക്കാഴ്ചകള്‍ ഇനി ട്രെൻഡി ബ്ലൗസ് പീസ് ആയി അണിയാം. എംബ്രോയ്ഡറിയെ  കാമ്പുള്ള കലയിലേക്കു മാറ്റി തുന്നിയെടുക്കുകയാണ്  ഈ തുണിത്തരങ്ങൾ. 

 ലാലേട്ടൻ  

ഇതെന്റെ പുത്തൻ റെയ്ബാൻ എന്നു പറയുന്ന ലാലേട്ടന്റെ ‘ആടുതോമ’ ചിത്രം തന്നെ എംബ്രോയ്ഡറി ചെയ്യാൻ പറ്റിയാലോ? ലാലേട്ടന്റെ കട്ട ഫാൻസിനു മാത്രമല്ല ട്രെൻഡി ഫാഷൻ കൊതിക്കുന്നവർക്കും വരും രോമാഞ്ചം. ! ഇതിനൊപ്പം ബുദ്ധ, ട്രീ ഓഫ് ലൈഫ്, മയിൽ ഡിൈസനുകളും  നൂൽ നൂറ്റെടുക്കാം.

ടാറ്റൂ പോലെ

എംബ്രോയ്ഡറി എന്നാൽ വസ്ത്രങ്ങളിലെ അലങ്കാരത്തുന്നൽ മാത്രമല്ല സാഹചര്യങ്ങളോടുള്ള കലയുടെ പ്രതികരണവുമാകുന്നതു ‘ ഒഎംകെവി ’ എന്ന ചിത്രത്തുന്നലിൽ കണ്ടതാണല്ലോ. ശരീരത്തിൽ ടാറ്റു ചെയ്യുന്നതു പോലെ വ്യക്തിയോടു ചേര്‍ന്നു നിൽക്കുന്നതാണ് എംബ്രോയ്ഡറിയും. കലയിൽ സമ്മേളിക്കുന്ന നിലപാടുകളിൽ ജീവനും വിശദാംശങ്ങളും ഏറും. ടാറ്റൂ ചെയ്യുന്നതു പോലെയാണ് വസ്ത്രങ്ങളിലെ ഈ അടയാളപ്പെടുത്തലുകളും.

ബുദ്ധ, ട്രീ ഓഫ് ലൈഫ്, മയിൽ ഡിൈസനുകളും നൂൽ നൂറ്റെടുക്കാം...

കലയും കാര്യവും

നൂലിഴകളിൽ കഥ പറയുന്ന കലയെ കാലിക വിഷയങ്ങളോടുള്ള  പ്രതികരണമാക്കി  കസ്റ്റമൈസ് ചെയ്യുകയാണു ലക്ഷ്യമെന്നു ‘നൂൽ’  (nool) സംരംഭത്തിനു തുടക്കമിട്ട  മുരളി ധരിൻ പറയുന്നു. ഫ്രിദ കാലോ ഇമേജറി പോലെ നമുക്കു പരിചിതമായ പിക്ടോഗ്രാംസ് , ഇലസ്ട്രെഷൻസ് എന്നിവ എംബ്രോയ്ഡറിയിലൂടെ  തുണിയിലെ ആർട് ആക്കിയെടുക്കുകയെന്ന  രീതിയിലാണ് ‘നൂലിന്റെ തുടക്കം.  ടൈപോഗ്രഫിക്കു പ്രാധാന്യം നൽകി അക്ഷരങ്ങളും പേരുകളും  ചെയ്യാം. കലയോടു താൽപര്യമുള്ളവർക്കു വേണ്ടതു കസ്റ്റമൈസ് ചെയ്തു തുന്നിയെടുക്കാൻ സൗകര്യമുണ്ടാകും. കുട്ടികളുടെ വസ്ത്രങ്ങളിലും കുർത്തകളിലും ഷർട്ടുകളിലും  എംബ്രോയ്ഡറി ചെയ്യാനും  പദ്ധതിയുണ്ട്, മുരളി ധരിൻ പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam