കീർത്തിയുടെ സാരിക്കഥ കേട്ടു ഞെട്ടി സിനിമാലോകം !

കീർത്തി സുരേഷ്

ഒരുകാലത്ത് മലയാളത്തിന്റെ ശ്രീത്വം നിറഞ്ഞ മുഖമായിരുന്നു നടി മേനക. മലയാളി പ്രേക്ഷകരുടെ നായികാവസന്തമായിരുന്ന മേനകയുടെ അതേ മുഖച്ഛായയുമായെത്തിയ മകൾ കീർത്തി സുരേഷിനും ആരാധകരേറെയാണ്. മലയാളത്തേക്കാൾ തമിഴ് സിനിമകളിലാണ് കീർത്തി ഹിറ്റുകൾ വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ തമിഴകത്തിന്റെ ഇതിഹാസ റാണിയായിരുന്ന നടി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കീർത്തി. മഹാനടി എന്ന ചിത്രത്തിൽ സാവിത്രിയായി അരങ്ങിലെത്തുന്ന കീർത്തിക്കായൊരുക്കുന്ന സാരികളെക്കുറിച്ചുള്ള വാർത്തകൾ കൊണ്ടുനിറയുകയാണ് സമൂഹമാധ്യമം.

നൂറോളം നെയ്ത്തുകാർ ചേർന്ന് ഒന്നരവർഷത്തോളം അധ്വാനിച്ചതിന്റെ ഫലമാണ് കീർത്തിയെ ചിത്രത്തിൽ സുന്ദരിയാക്കുന്ന സാരികൾ. മഹാനടിയിലൂടെ കോസ്റ്റ്യൂം ഡിസൈനിങ് രംഗത്തേക്കു കാലെടുത്തു വെക്കുന്ന 'ഗൗരംഗ് ഷാ'യ്ക്ക് കീർത്തിക്കായി തയാറാക്കിയ സാരികളെക്കുറിച്ചു പറയുമ്പോൾ ആയിരം നാവാണ്. ആറുമാസത്തിലധികം ഗവേഷണം ചെയ്തും ഒരുവർഷത്തോളം നെയ്തും നിറം നൽകിയുമൊക്കെയാണ് സാവിത്രിയാകാൻ കീർത്തിക്കു വേണ്ടി സാരികൾ ഒരുക്കിയത്. 

കീർത്തി സുരേഷ്

'' ചിത്രത്തിന്റെ ഷൂട്ടിങ് ഒരുവർഷത്തോളം നീണ്ടിരുന്നു, തന്റെ ആദ്യചിത്രം എന്നതുകൊണ്ടുതന്നെ ഇതൊരു വെല്ലുവിളി കൂടിയാണ്. ഇന്ത്യൻ സാരികളെ ലാളിത്യത്തോടെയും ആഡംബരത്തോടെയും അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കാഞ്ചീപുരം, ബനാറസ്, മംഗൽഗിരി തുടങ്ങിയ പട്ടുസാരികളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

മഗംൽഗിരി, കോട്ടാ സാരികൾ സാവിത്രിയുടെ വളർച്ചയുടെ ഘട്ടങ്ങളിലും ഹെവി ബ്രോകേഡ് സാരികളും പട്ടുസാരികളും ഷിഫോൺ സാരികളുമൊക്കെ സാവിത്രിയുടെ സുവർണ കാലഘട്ടത്തിലും അവതരിപ്പിക്കുന്നു. അക്കാലത്തെ വസ്ത്രങ്ങളെക്കുറിച്ചു ധാരണ കിട്ടുന്നതിനായി മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുകയും ചെയ്തിരുന്നുവെന്നും ഡിസൈനും ടെക്സ്ചറും കളറും തുടങ്ങി എല്ലാ കാര്യങ്ങളിലും വിശദമായി പഠനം നടത്തിയതിനു ശേഷം മാത്രമാണ് താൻ മഹാനടിക്കു വേണ്ടിയുള്ള സാരികൾ ഡിസൈൻ ചെയ്തതെന്നും ഗൗരംഗ് ഷാ പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam