Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജകീയ വിവാഹത്തിനു പ്രിയങ്ക എത്തി, അതിസുന്ദരിയായി !

Priyanka Chopra മേഗൻ–ഹാരി വിവാഹത്തിനെത്തിയ പ്രിയങ്ക ചോപ്ര

മേഗൻ മാർക്കിളും ഹാരി രാജകുമാരനും തമ്മിലുള്ള വിവാഹ വാർത്തകൾ കൊണ്ടു നിറയുകയാണ് സമൂഹമാധ്യമം. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ചാണ്ഹാരി മേഗന്റെ കഴുത്തിൽ മിന്നണിയിക്കുന്നത്. ഇങ്ങു ബോളിവുഡിൽ നിന്നും ഒരു സുന്ദരിക്കും വിവാഹത്തിനു പ്രത്യേകക്ഷണമുണ്ട്, മറ്റാരുമല്ല നടി പ്രിയങ്ക ചോപ്രയാണത്. അടുത്ത സുഹൃത്തു കൂടിയായ മേഗന്റെ വിവാഹത്തിന് സ്റ്റൈലിഷ് ആയാണ് പ്രിയങ്ക  എത്തിയത്. 

ലാവെൻഡർ നിറത്തിലുള്ള വിവിയൻ വെസ്റ്റ്‌വുഡിന്റെ സ്കർട്ട് ആൻഡ് ബ്ലേസർ കോംബോയിലാണ് വിവാഹത്തിനായി താരം ഒരുങ്ങിയെത്തിയത്. വസ്ത്രത്തിനു ചേരുന്ന ക്ലാസി ലുക്കിലുള്ള തൊപ്പി കൂടിയായപ്പോൾ പ്രിയങ്ക അതിസുന്ദരിയായി. മേഗന്റെ മറ്റു സുഹൃത്തുക്കൾക്കൊപ്പമാണ് പ്രിയങ്കയും ചടങ്ങിനെത്തിയത്. വിവാഹത്തിൽ പങ്കെടുക്കാനായി ഒരു ദിവസം മുമ്പുതന്നെ പ്രിയങ്ക ലണ്ടനിൽ എത്തിയിരുന്നു. വിവാഹത്തിനു ധരിക്കേണ്ട ഡ്രസ്സിനായി കാത്തിരിക്കുന്നുവെന്നു പറഞ്ഞ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രവും തലേന്നു പ്രിയങ്ക പങ്കുവച്ചിരുന്നു. 

അടുത്തിടെ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരെ തിരഞ്ഞെടുത്തതിൽ മേഗനും ഉൾപ്പെട്ടപ്പോൾ പ്രിയങ്ക അവരെ കുറിച്ച് ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വിശേഷിപ്പിച്ചത്. മേഗന്റെ വിവാഹത്തിനായി താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജകുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് മേഗന് ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. 36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുവരെ താമസിച്ചിരുന്നത് ടൊറോന്റോയിലും. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് മേഗന്റെയും ഹാരിയുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പ്രശസ്ത യുഎസ് ടിവി ഷോ ആയ സ്യൂട്ട്‌സിലൂടെ ശ്രദ്ധേയയായ മേഗന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ ഏഞ്ചല്‍സണ്‍ ഏഞ്ചല്‍സണ്‍ എന്ന സംരംഭകനായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.