ഹോട്ട്, സ്െെറ്റൽ, ക്ലാസ്; സുഹാനയുടെ ഫോട്ടോഷൂട്ട് വിഡിയോ െെവറൽ

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഷാരുഖ് ഖാന്റെ പുത്രി സുഹാന ഖാന് ആരാധകരേറെയാണ്. താരപുത്രിയുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം വൈറലാണ്. സുഹാനയുെട സിനിമാ പ്രവേശന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. 

ഷാഷൻ മാസികയായ വോഗിന്റെ ആഗസ്​റ്റ് മാസത്തിലെ മുഖചിത്രം സുഹാനയുടേതാണ്. ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചൂടൻ വേഷത്തിൽ സ്റ്റെലിഷായാണ് സുഹാന വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ പോസുകളിലും വ്യത്യസ്ത വസ്ത്രങ്ങളിലും സുഹാന മിന്നി മറയുന്നു.

ഞാൻ സുഹാന ഖാൻ, എന്റെ  ജീവിതത്തിലെ ആദ്യ കവർ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്- സുഹാന പറയുന്നു. ആർക്കും അറിയാത്ത സുഹാനയെക്കുറിച്ചുള്ള രഹസ്യത്തിന് തന്റെ വളഞ്ഞ വിരലുകൾ താരം ഉയർത്തി കാണിക്കുന്നു. ബ്ലാക്ക് മിറർ പരമ്പരയാണ് നെറ്റ്ഫിക്സിൽ ആദ്യമായി കാണാൻ തുടങ്ങിയതെന്നും സുഹാന പറയുന്നു. അച്ഛന്റെ സ്വഭാവത്തിലെ നാണമാണ് തനിക്ക് കൈമാറി കിട്ടിയതെന്നു ചോദ്യത്തോട് സുഹാന പ്രതികരിക്കുന്നുണ്ട്. 

സുഹാനയുടെ അമ്മ ഗൗരി ഖാന്‍  സമൂഹ മാധ്യമത്തിലൂടെ മകളുടെ ഫോട്ടോ ഷൂട്ട് വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

മകൾ മോഡലായ വോഗിന്റെ ആഗസ്റ്റ് മാസത്തിലെ പതിപ്പ് പ്രകാശനം ചെയ്തത് ഷാരുഖ് ഖാനാണ്. മകൾക്ക് അവസരം നൽകിയതിന് നന്ദി അറിയിക്കുന്നതായി മാഗസിൻ പ്രകാശനം ചെയ്ത് ഷാരുഖ് പറഞ്ഞു. സുഹാനയുെട സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന്റെ ആദ്യ പടിയായാണ് ആരാധകർ ഫോട്ടോഷൂട്ടിനെ‌ കാണുന്നത്.