വസ്ത്ര വിസ്മയങ്ങളുമായി ‘എം ഫോർ മാരി വെഡ്ഡിങ് വീക്ക്’ എത്തുന്നു

ഇന്ത്യൻ ഫാഷൻ സങ്കൽപ്പങ്ങളും പാരമ്പര്യവും ഇനി കൊച്ചിയിലും. എം ഫോർ മാരി അവതരിപ്പിക്കുന്ന വെഡ്ഡിങ് വീക്കിലൂടെ രാജ്യത്തെ തുണിത്തരങ്ങളുടെ പാരമ്പര്യം കൊച്ചിയിലെത്തുന്നു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സെപ്റ്റംബർ 14 മുതൽ പതിനാറു വരെയാണ് ഡിസൈനിംങ് മേഖലയിലെ അതുല്യ പ്രതിഭകള്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. കല്യാൺ ജ്വല്ലറി മുഖ്യ സ്പോൺസറായെത്തുന്ന പരിപാടിയുടെ സഹ സ്പോൺസര്‍മാർ  ഡി.എച്ച്.െഎയും അംബിക പിള്ളയുമാണ്. എം ഫോർ മാരി വെഡ്ഡിങ് വീക്കിന്റെ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നൽകാനാണു തീരുമാനം.

ഇന്ത്യൻ ഡിസൈനർമാരിലെ മിന്നുംതാരം അഞ്ജു മോദിയുടെ പ്രദര്‍ശനത്തോടെയാണ് വെഡ്ഡിങ് വീക്കിന് തുടക്കം. ജോലിയോടുള്ള പ്രതിബന്ധതയതും ബഹുമാനവും അഞ്ജുവിന്റെ പേരെഴുതി ചേർത്തതു വസ്ത്ര ലോകത്തെ തങ്കലിപകളിലാണ്. പ്രമുഖ ചലച്ചിത്ര താരങ്ങളായ ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂർ, മാധുരി ദീക്ഷിത്, തബു, ജാക്വിലിൻ ഫെർണാണ്ടസ്, കങ്കണ റണാവത്ത് എന്നിവർക്ക് വസ്ത്രങ്ങൾ രൂപകല്പന ചെയ്തിട്ടുള്ള അഞ്ജു മോദി, ഓരോ ഡിസൈനിലും ഇന്ത്യൻ നെയ്ത്തു സംസ്കാരത്തിന്റെ പ്രൗഢി തുറന്നിടുന്നു. തച്ചുശാസ്ത്രത്തിന്റെ സൂക്ഷ്മതയും അഞ്ജുവിന്റെ ഡിസൈനുകളെ വേറിട്ടതാക്കുന്നു. 

റാം ലീലയിലെ വസ്ത്ര ഡിസൈനിങ്ങിലൂടെ ലൈഫ് ഒകെ അവാർഡ് സ്വന്തമാക്കുകയും 2013–ലെ ഫിലിംഫെയർ അവാർഡിന് നാമനിർദേശം നേടുകയും ചെയ്ത അഞ്ജു മോദി, ഇന്ത്യൻ ചരിത്രത്തിലെ പേർഷ്യൻ–മറാത്താ പോരാട്ട കഥ പറഞ്ഞ ബാജി റാവു മസ്താനിയിലൂടെ പൂർണത നൽകിയത് ഒരു കാലഘട്ടത്തിനായിരുന്നു.

ലോക പ്രശ്സത കൗച്ചർ ഗൗരവ് ഗുപ്തയുെട ഡിസൈനുകളും വെഡ്ഡിങ് വീക്കിന്റെ‌ മുഖ്യ ആകര്‍ഷണമാണ്. വസ്ത്രരംഗത്തെ ഭാവിയിലേക്കുള്ള ചുവടുവെയ്പുകളാണ് ഗൗരവ് ഗുപ്തയുടെ ഡിസൈനുകളിൽ പ്രതിഫലിക്കുക. കൊത്തുപണി ചെയ്തതു പോലെ മനോഹരമായി വസ്ത്രങ്ങളിൽ ഗൗരവ് കൂട്ടിവെച്ചത് അനന്തതയും താളവും. സ്കൈലർ ഗ്രേയും െഎശ്വര്യ റായും നിക്കോളസ് ഷർസിംങറുമെല്ലാം റെഡ് കാർപറ്റിൽ പ്രത്യക്ഷപ്പട്ടപ്പോൾ കൂടെകൂട്ടിയത് ഈ വസ്ത്രങ്ങളായിരുന്നു.

ഇന്ത്യയുടെ പ്രിയങ്കരനായ ഡിസൈനർ തരുൺ തഹിലാനിയും വെഡിങ് വീക്കിന് മാറ്റ് പകരാൻ എത്തുന്നു. ഇന്ത്യയുടെ കലാ സംസ്കാരവും വസ്ത്ര വിസ്മയ പൈതൃകവും സമന്വയിച്ച രൂപകല്പനയുടെ കൂടാരമാണ് തരുൺ. ആധുനികതയും പൈതൃകവും സമ്മേളിപ്പിച്ചുള്ള തരുണിന്റെ ഡിസൈനിങ്ങില്‍ വിരിഞ്ഞത് ജീവിതത്തിന്റെ ആഘോഷങ്ങളായിരുന്നു. വിവാഹ വസ്ത്രങ്ങളിൽ ഇന്ത്യൻ പാരമ്പര്യം വേണമെന്നുള്ള സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ ഡിസൈനറാണ് തരുൺ തഹിലാനി. 

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിനു മലയാളികൾ ഓരോ നിമിഷവും സന്ദർശിക്കുന്ന വെബ് സൈറ്റാണ് എംഫോർ മാരി ഡോട്ട് കോം. നിങ്ങൾക്ക് അനുയോജ്യമായ പങ്കാളിയുടെ വിശദാംശങ്ങൾ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് എംഫോർ മാരിയുടെ പ്രത്യേകത.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക– 0481 2561735 
രജിസ്റ്റർ ചെയ്യാം:  https://www.m4mweddingweek.com