പതിവു തെറ്റിക്കാതെ സുഹാന; പുതിയ ചിത്രവും വൈറൽ

ചിത്രം കടപ്പാട്: ഇൻസ്റ്റഗ്രാം

ഇന്റർനെറ്റിന്റെ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് കൗമാരക്കാരി ആരായിരിക്കും? ഇൗ ചോദ്യത്തിന്റെ ഉത്തരമാണ് സുഹാന ഖാൻ. സമൂഹമാധ്യമങ്ങളിലെ തരംഗമാണ് ഷാരുഖ് ഖാൻ പുത്രി. സുഹാന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ഏതൊരു ചിത്രവും ട്രെന്റ് ലിസ്റ്റിൽ ഇടം പിടിക്കും. 

ഷാരുഖിന്റെ മകൾ എന്ന നിലയിൽനിന്നും തന്റേതായി സ്ഥാനം സൃഷ്ടിച്ചെടുത്ത് കഴിഞ്ഞു സുഹാന. ഇത്രയധികം ആരാധകരുള്ള, പാപ്പരാസികൾ പിന്തുടരുന്ന മറ്റൊരു താരപുത്രി ഇപ്പോഴില്ലെന്നു തീര്‍ത്തു പറയാം. അതുകൊണ്ടു തന്നെ താരത്തിന്റെ സമൂഹമാധ്യമങ്ങളിലെല്ലാം ആരാധക പ്രളയമാണ്. ചിലപ്പോഴെല്ലാം വിവാദങ്ങളും വിമർശനങ്ങളുമാവും സുഹാനയുടെ ചിത്രങ്ങൾ ബാക്കിയാക്കുക. 

പുതിയ ചിത്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല, മുംബൈയിലെ ഒരു സ്പായിലേക്കു വന്നതാണ് സുഹാന. കാഷ്യൽ വസ്ത്രങ്ങളണിഞ്ഞാണ് താരം എത്തിയത്. കടുംനീല നിറത്തിലുള്ള ട്രാക് സ്യൂട്ടും ചുവന്ന ടോപ്പും മുകളിലായി ഷോർട്ട് ഓവർ കോട്ടുമായിരുന്നു വേഷം. സുഹാന കാറിൽ നിന്നിറങ്ങുന്നതും കാത്തുനിൽക്കുകയായിരുന്നു മൊബൈൽ ക്യാമറകൾ. ഇൗ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

ഇൗയിടെ വോഗിന്റെ കവർ ഗോളായുള്ള സുഹാനയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു. ആദ്യമായി നടത്തിയ ഫോട്ടോഷൂട്ടിനെ താരപുത്രിയുടെ സിനിമാപ്രവേശത്തിന്റെ മുന്നോടിയായാണ് ആരാധകർ കാണുന്നത്. എന്നാൽ ഇൗ ഫോട്ടോഷൂട്ടിനെത്തുടർന്ന് വിമർശനങ്ങളുമുയര്‍ന്നിരുന്നു. ഷാരുഖ് ഖാന്റെ പുത്രിയായതുകൊണ്ടു മാത്രമാണ് അവസരം ലഭിച്ചതെന്നും അല്ലാതെ വോഗിന്റെ കവർ ഗേളാകാൻ യാതൊരു യോഗ്യതയും സുഹാനയ്ക്കില്ല എന്നുമായിരുന്നു വിമർശനങ്ങൾ.