കുളി സ്വർണടാപ്പിൽ, പ്രണയം കോടീശ്വരന്മാരോട്; ലോകത്തെ അമ്പരപ്പിച്ച സുന്ദരികൾ

പ്രണയം വൻവ്യവസായികളോടു മാത്രം. എണ്ണിയാൽ തീരാത്ത സമ്പത്തിന് ഉടമകൾ. ലോകത്തുടനീളമുളള വമ്പൻ ബിസിനസുകാരെ പ്രണയിച്ചു വീഴ്ത്തുന്ന ഇന്ത്യൻ വശംജരായ കാനേഡിയൻ സഹോദരിമാർ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കാനേഡിയൻ കർദാഷിയൻസ് എന്ന ഓമന പേരിൽ അറിയപ്പെടുന്ന അതിസുന്ദരികളായ സഹോദരിമാരുടെ വലയിൽ നിരവധി ബിസിനസുകാരാണ് വീണത്. സമൂഹമാധ്യമങ്ങളിൽ നിറയെ ആരാധകരുളള ഇവരെ 2016ൽ നൈജീരിയൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതോടെ പ്രശസ്തി വാനോളം ഉയരുകയും ചെയ്തു. 

മുപ്പത്തിനാലുകാരിയായ തരൺ ജോത് മാത്താറുവിന്റെയും അനുജത്തി കിരൺ ജോത് മത്താറുവിന്റെയും സൗന്ദര്യത്തിൽ മയങ്ങുകയാണ് ലോകം. ജോയ്തി മത്താറൂ എന്ന പേരിലാണ് തരൺ അറിയപ്പെടുന്നതും. ദുബായിലെ കടലോര വില്ലയിൽ  സ്വർണടാപ്പിൽ കുളിക്കുന്നതിന്റെയും റോൾസ് റോയൽ കറങ്ങുന്നതിന്റെയും ചിത്രങ്ങൾ ഇവർ സ്വന്തം ബ്ലോഗിൽ അപ്‌ലോഡ് ചെയ്തത് മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു.

പാരീസ് ഹിൽട്ടനാണ് ഇവരുടെ ആരാധനപാത്രം. ടൊറൻറോയിലെ ഇവരുടെ ജീവിതം ആഢംബരത്തിന്റെ നിർവചനമായിരുന്നു. ആഢംബര ബൂട്ടിക്ക് എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന ഈ സൗദത്തിൽ 70 ജോഡി ഡിസൈനർ ഷൂസുകൾ ഹെര്‍മെസ്, സെലിന്‍, ഗുസി, സെയ്ന്റ് ലോറന്റ് തുങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ ഡസന്‍ കണക്കിനു ഹാന്‍ഡ്ബാഗുകള്‍, സ്വര്‍ണ്ണവും വജ്രവുമായ ആഭരണങ്ങള്‍, റോളക്‌സ്, പിയാജെറ്റ് വാച്ചുകള്‍, വീടിന് പുറത്ത് മൂന്ന് മെഴ്‌സിഡെസ് ബെന്‍സ് കാറുകൾ. ഇതെല്ലാം പ്രണയിച്ചു നേടിയാതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

സ്വകാര്യ ബ്ലോഗിൽ ബഹാമസിലെ ബോട്ടിങ്ങും പാരീസിലും ദുബായിലും നടത്തിയ ഷോപ്പിങും സ്വകാര്യ ജറ്റില്‍ പറക്കുന്നതിന്റെയും സ്‌പെയിനിലെ സെയ്ന്റ് ലോപ്പസില്‍ സണ്‍ബാത്തില്‍ മുഴുകുന്നതിന്റെയും ദൃശ്യങ്ങളും ഉണ്ടായിരുന്നു. പഞ്ചാബില്‍ നിന്ന് ടൊറന്റോയിലെ നോര്‍ത്ത് യോര്‍ക്കില്‍ കുടിയേറിയ ഇന്ത്യന്‍ മാതാപിതാക്കളുടെ മക്കളാണ് ഇരുവരും.

കോളജിൽ പഠിക്കുന്ന കാലത്ത് വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ഈ സഹോദരിമാർ അറിയപ്പെട്ടിരുന്നത്. സാഹിത്യത്തിലും ചരിത്രത്തിലും അപാര പാണ്ഡിത്യമുണ്ടായിരുന്നു ജ്യോതിക്ക്. മാർസിയാമോയിൽ ജോലി ചെയ്തിരുന്ന നൈജീരിയൻ വ്യവസായിയെ 21–ാം വയസിൽ കിരൺ കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്. ഇരുവരും ഡേറ്റിംഗിൽ ആയി. ഇദ്ദേഹം ജ്യോതിയുടെ കാമുകനായി. ടോറൻറോയിൽ വാടകമുറിയെടുത്തു നൽകുകയും ചെയ്തു. പിന്നീട് ഷാഷൻ ലോകത്തും വാണിജ്യ രംഗത്തും ഇവർ നിലയുറുപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ എഴുത്തിലും ഫൊട്ടോഗ്രാഫിയുലുമുള്ള തങ്ങളുടെ മികവ് ഇരുവരും പ്രദര്‍ശിപ്പിക്കാൻ തുടങ്ങിയതോടെ അനേകം ആരാധകർ സ്വന്തമായി.

നെയ്ജാഗിസ്റ്റ് ലൈവ് എന്ന ഗോസിപ്പ് വെബ്‌സൈറ്റിലെ സാന്നിധ്യത്തിന്റെ പേരിൽ നൈജീരിയൻ പൊലീസ് 2016 ഡിസംബര്‍ 14ന് ഇവരെ അറസ്റ്റ് ചെയ്തു. നരകയാതനകളുടേതായിരുന്നു പിന്നീടുളള നാളുകൾ. 18 ദിവസത്തോളം ഇവർക്കു വേണ്ടി ഒരു അഭിഭാഷകനും ഹാജരായില്ല. ഒടുവില്‍ കനേഡിയന്‍ എംബസിയില്‍ നിന്നും യാത്രാരേഖകള്‍ വന്നതോടെ ഇരുവരും നൈജീരിയ എന്നന്നേക്കുമായി വിട്ടു.