മകനു വേണ്ടി ക്രിസ്മസ് അപ്പൂപ്പനായി ആമിർ

മകനും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ആമിർ ഖാൻ

ആമിർ ക്രിസ്മസ് അപ്പൂപ്പനായി, സിനിമയിലല്ല കേട്ടോ ജീവിതത്തില്‍ തന്നെയാണ് പുതിയ പരിവേഷം. ക്രിസ്മസ് ആഘോഷത്തിന്റെ ആവേശത്തിലാണ് താരം. സിനിമാത്തിരക്കുകൾക്ക് ചെറിയ ഇടവേള നൽകി കുടുംബത്തോടൊപ്പം ഉഗ്രൻ ക്രിസ്മസ് ആഘോഷിക്കുകയാണ് അദ്ദേഹം. മകനും അവന്റെ സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്മസ് അപ്പൂപ്പനായി തന്നെ വേഷമിട്ടാണ് ആമി‍ർ ആഘോഷിക്കുന്നത്.

മകനും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ആമിർ ഖാൻ

ക്രിസ്മസിന്റെ ഏറ്റവും വലിയ സന്തോഷം ക്രിസ്മസ് അപ്പൂപ്പനും സമ്മാനങ്ങളും തന്നെയാണ്. കൊച്ചുകൂട്ടുകാരെ സന്തോഷിപ്പിക്കാൻ സാന്താക്ലോസിന്റെ വേഷത്തിൽ മകനും കൂട്ടുകാർക്കുമൊപ്പം നിൽക്കുന്ന ചിത്രം ആമിർ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മകൻ ആസാദിനും സുഹൃത്തുക്കൾക്കും വേണ്ടിയാണ് ആമിർ ക്യൂട്ട് ക്രിസ്മസ് അപ്പൂപ്പനായി വന്നത്