ബിഗ്ബിയെ പിന്തുടർന്ന് ഒരു ഉശിരൻ കടുവ !

പ്രിയതാരങ്ങൾ വന്യമൃഗങ്ങളുമായി മൽപ്പിടുത്തം നടത്തുന്ന കാഴ്ച്ചകൾ നാം സിനിമകളിൽ ഇഷ്ടംപോലെ കണ്ടിട്ടുണ്ട്. പലപ്പോഴും അത്ഭുതം തോന്നിയിട്ടുമുണ്ടല്ലേ? എന്നാൽ ഇവ കൺമുന്നിൽ വന്നാലോ? സ്ക്രീനിൽ കാണുന്ന ഉശിരൊന്നും അപ്പോഴുണ്ടാവില്ല. പക്ഷേ തന്നെ പിന്തു‌രുന്ന കടുവയെ യാതൊരു കൂസലുമില്ലാതെ നോക്കിനിൽക്കുന്ന ബോളിവുഡിലെ ബിഗ്ബിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ്ബിയുടെ വാഹനത്തിനു പുറകെ കടുവ നടന്നുവരുന്ന ചിത്രം താരം തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. വന്യജീവി സംരക്ഷണ വാരത്തോട് അനുബന്ധിച്ച് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് സന്ദർശനത്തിനിടെയാണ് കടുവ ബച്ചന്റെ വാഹനത്തിനൊപ്പം കൂട്ടു കൂടിയത്.

മുംബൈ നഗരമധ്യത്തിലുള്ള നാഷണൽ പാർക്ക് അദ്ഭുതമാണെന്നും നാം അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ബച്ചന്‍ പ്രചാരണത്തിനിടെ പറഞ്ഞു. മഹാരാഷ്ട്ര സർക്കാറിന്റെ കടുവ സംരക്ഷണ പ്രചാരണ പരിപാടിയുടെ ഭാഗമായി പാർക്കില്‍ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചൻ മഹാരാഷ്ട്ര സർക്കാറിന്റെ ടൈഗർ അംബാസിഡർ പദവി ഏറ്റെടുത്തത്