ഫാഷൻ ഹീറോയിൻ അനു

അനു ഇമ്മാനുവേൽ

മു‌ടി രണ്ടുവശത്തേക്കും മെടഞ്ഞ് സ്കൂൾ യൂണിഫോമിട്ട അശ്വതിക്കുട്ടി ഇപ്പോൾ പഞ്ചാബി ബോ‌ട്ടവും കുർത്തയുമിട്ട ബെറ്റീന പൗലോസായി വളർന്നിരിക്കുന്നു. കമലിന്റെ സ്വപ്ന സഞ്ചാരിയിൽ ജയറാമിന്റെയും സംവൃതയുടെയും മകളായി അഭിനയിച്ച അനു ഇമ്മാനുവേൽ, എബ്രിഡ് ഷൈന്റെ ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി എത്തുകയാണ്.

അനു ഇമ്മാനുവേൽ

കോട്ടയംകാരിയാണെങ്കിലും അനു ജനിച്ചതും വളർന്നതുമൊക്കെ അമേരിക്കയിലാണ്. പക്ഷേ നന്നായി മലയാളം സംസാരിക്കും. രണ്ടുവർഷം കട്ടച്ചിറ മേരി മൗണ്ട് സ്കൂളിൽ പഠിച്ചു മലയാളവും മലയാള സിനിമകളും അനുവിനേറെ ഇഷ്ടമാണ്.

അനു ഇമ്മാനുവേൽ ആക്ഷന്‍ ഹീറോ ബിജുവിൽ നിവിൻ പോളിയ്ക്കൊപ്പം

അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച സിനിമയായതുകൊണ്ടു മാത്രമല്ല സ്വപ്നസഞ്ചാരിയിൽ അനു അശ്വതിയായത്. എല്ലാത്തരം ക്യാരക്ടറുകളും ചെയ്യാൻ കഴിയുന്ന ഒരുനല്ല നടിയാകണമെന്നാണ് സൈക്കോളജി ഒന്നാംവർഷ വിദ്യാർഥിനിയുടെ ഇപ്പോഴത്തെ സ്വപ്നം. അമ്മ നിമ്മിയുടെ പൂർണ പിന്തുണയും അനുവിനുണ്ട്.

അനു ഇമ്മാനുവേൽ

പാവാടക്കാരിയിൽ നിന്നും സാൽവാറിടുന്ന നായികയിലെത്തിയപ്പോൾ ഉത്തരവാദിത്തം കൂ‌ടി. നായികയാക്കാൻ ഡയറ്റ് ചെയ്ത് വണ്ണം കുറച്ചു. എ.എം രത്നം പ്രൊഡക്ഷൻസിന്റെ തെലുങ്കു ചിത്രത്തിലെ നായികയാണ് അനു. ഗോപിചന്ദാണ് നായകൻ.