മാതൃത്വം ആഘോഷമാക്കി അർപിത ഖാൻ, കാണാം കുഞ്ഞു അഹിലിന്റെ ചിത്രങ്ങൾ

അര്‍പിത മകൻ അഹിലിനോടൊപ്പം

ബോളിവുഡ് സൂപ്പർ ഹീറോ സൽമാൻ ഖാന്റെ സഹോദരി അർപിതയുടെ വിവാഹ നിശ്ചയവും വിവാഹവും എന്തിനേറെ പ്രസവ വാർത്ത പോലും ആരാധകർ സമൂഹമാധ്യമത്തിലൂടെ ആഘോഷിച്ചു. സൽമാൻ ഖാൻ എന്ന നടനോടും അതിലുപരി സല്ലു എന്ന സഹോദരനോടും ഉള്ള അടുപ്പവും സ്നേഹവുമാണ് ആരാധകർ ആഘോഷിച്ചത്. ഇപ്പോൾ ഈ ആഘോഷത്തിനു മാറ്റു കൂട്ടാനായി അർപിത തന്റെ മകന്റെ ഫോട്ടോകളും പങ്കുവച്ചിരിക്കുകയാണ്. 

മാതൃത്വം ആഘോഷിച്ചുകൊണ്ടുള്ള കുഞ്ഞു അഹിലിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. അമ്മ അർപ്പിതയും അച്ഛൻ ആയുഷ് ശർമയും ചേർന്നാണ് കുഞ്ഞിന്റെ വിവിധ പോസിലുള്ള ചിത്രങ്ങൾ മത്സരിച്ച് എടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ മറ്റു ഞൊടിയിടയിലാണു വൈറലായത്.

അഹിൽ 6 മാസം പ്രായം എത്തിയപ്പോഴാണ് ചിത്രങ്ങൾ ആദ്യമായി പോസ്റ്റ് ചെയ്തത്. മാതൃത്വത്തിന്റെ ഈ 6 മാസങ്ങൾ വളരെ വേഗത്തിലാണ് കടന്നു പോയതെന്ന് പറയുന്നു അർപിത. അഹിലിന്റെ കുഞ്ഞുറക്കവും വാശിയും അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള നിമിഷങ്ങളുമെല്ലാം അർപിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.