Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരപ്രഭയിൽ അസിന്റെ വിവാഹവിരുന്ന്; ചിത്രങ്ങൾ കാണാം

Asin അസിനും രാഹുൽ ശർമയും, മാധവനും കുടുംബവും വിവാഹ സൽക്കാരത്തില്‍

സിനിമാ-ബിസിനസ് ലോകം ഒരുപോലെ കാത്തിരുന്ന അസിൻ-രാഹുൽ ശർമ വിവാഹ സൽക്കാരം താരപ്രൗഡിയിൽ കെങ്കേമമമായി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇന്നലെ മുംബൈയിൽ വച്ചാണ് വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. സിനിമാ ലോകത്തെയും ബിസിനസ് രംഗത്തെയും ഉന്നതർ സന്നിഹിതരായ വിവാഹ വിരുന്നിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളും ആഘോഷമാക്കുകയാണ്.

Asin അസിനും രാഹുൽ ശർമയും നടി ഖുശ്ബുവിനും സുഹൃത്തുക്കൾക്കുമൊപ്പം

പ്രശസ്ത ഫാഷൻ ഡിസൈനറായ അബു ജാനി സന്ദീപ് ഖോസ്‍ല ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയ്ഡറിയോടു കൂടിയ ലെഹങ്കയായിരുന്നു അസിന്റെ വേഷം. കറുത്ത ഷെർവാണിയിലും പൈജാമയിലും രാഹുൽ ശര്‍മയും സുന്ദരനായി.

Asin അസിനും രാഹുൽ ശർമയും ശിൽപ ഷെട്ടിയ്ക്കൊപ്പം

നടൻ മാധവനും കുടുംബവും, സംവിധായകനായ സാജിദ് ഖാൻ, നടിമാരായ തബു, ജാക്വിലിൻ ഫെർണാണ്ടസ്, ഖുശ്ബു, ശിൽപ ഷെട്ടി തുടങ്ങിയവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. കേരളീയ തനിമയുള്ള കസവു സാരിയ്ക്കൊപ്പം പരമ്പരാഗത ആഭരണങ്ങളും മുല്ലപ്പൂവും ധരിച്ചു തനിനാടൻ സുന്ദരിയായാണ് ജാക്വിലിൻ ചടങ്ങിനെത്തിയത്.

Asin അസിന്റെ വിവാഹ സൽക്കാരത്തിനെത്തിയ ജാക്വിലിൻ ഫെർണാണ്ടസ്

നേരത്തെ ഇരുവരുടെയും വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കഴിഞ്ഞ 19ന് ഹിന്ദു-ക്രിസ്ത്യൻ മതാചാരങ്ങളോടെ ന്യൂഡൽഹിയിലെ ദുസിത് ദേവരാന ഹോട്ടലിലാണ് അസിൻ രാഹുൽ ശർമ വിവാഹം നടന്നത്.

Asin അസിന്റെ വിവാഹ സൽക്കാരത്തിനെത്തിയ ഖുശ്ബുവും ശിൽപ ഷെട്ടിയും

ക്രിസ്ത്യൻ വിവാഹത്തിൽ വേരാ വാങ്ക് ഡിസൈൻ ചെയ്ത വസ്ത്രവും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനായി സബ്യസാചി ഡിസൈൻ ചെയ്ത ലെഹങ്കയുമാണ് അസിനെ സുന്ദരിയാക്കിയത്.

Asin അസിനും രാഹുൽ ശർമയും

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ. നടൻ അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

Asin അസിനും രാഹുൽ ശർമയും