റൊണാൾഡോയുടെ മകന്റെ പേര് പൊല്ലാപ്പായി;വിഡിയോ കാണാം

ഗോൾ സ്കോർ ചെയ്യുന്നതു മുതൽ ശരീരം ഭംഗിയായി നോക്കുന്നതിൽ വരെ പെർഫക്ഷനിസ്റ്റ് ആണ് ഫൂട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ ക്രിസ്റ്റ്യാനോയുടെ കുട്ടിക്കുറുമ്പൻ മകന്‍ അച്ഛനൊപ്പം പെർഫെക്റ്റ് ആയി വരുന്നതേയുള്ളു. ജൂനിയർ ക്രിസ്റ്റ്യാനോ തന്റെ പേരു പറയാൻ പാടുപെടുന്ന വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. ദ റിയൽ മഡ്രിഡ് സ്റ്റാർ എന്നു േപരിട്ടിരിക്കുന്ന റൊണാൾഡോയു‌െ പുതിയ ഡോക്യുമെന്ററിയിൽ നിന്നുമുള്ള രംഗമാണ് കത്തിപ്പടരുന്നത്. ഡോക്യുമെന്ററി തയ്യാറാക്കുന്നതിനിടയില്‍ സ്വന്തം പേരു പറയാൻ അച്ഛനായ റൊണാൾഡോ മകനെ പഠിപ്പിക്കുന്ന രസകരമായ രംഗമാണ് വിഡിയോയിൽ ഉള്ളത്.

അഞ്ചു വയസുകാരനോട് എന്റെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ സാൻറോസ് ആണെന്നു പറയാൻ പറഞ്ഞാൽ ഇതല്ല ഇതിലപ്പുറവും സംഭവിക്കും. നാവു വഴങ്ങാതെ കക്ഷി ക്രിസ്റ്റ്യാനോ സാന്റോസ് എന്ന് ഒപ്പിക്കുമ്പോൾ അതാ അച്ഛന്‍ ചോദിക്കുന്നു നിനക്കു നിന്റെ പേരു പറയാനും അറിയില്ലേ എന്ന്. അവസാനം രണ്ടുപേരും ഒരു വഴി കണ്ടെത്തി,. എന്തെന്നല്ലേ? ക്രിസ്റ്റ്യാനോ ജൂനിയർ എന്നു പറഞ്ഞു ശ്വാസം നിവർത്തി. അല്ല പിന്നെ ഇത്രയും വലിച്ചു നീട്ടി മക്കൾക്കു പേരിട്ടാൽ ഇങ്ങനിരിക്കും.