വൈവിധ്യമില്ലാത്ത ഫാഷന്‍ ലോകം; വൈറലാകുന്ന ഒരു ബ്ലാക് മോഡല്‍

ഡെദ്ദെ ഹൊവാര്‍ഡ്

എല്ലാ രംഗത്തും വൈവിധ്യങ്ങളുടെ അഭാവമുണ്ട്. അത് ഏറ്റവുമധികം നിഴലിക്കുന്നത് ഫാഷന്‍ മേഖലയിലാണെന്നതാണ് വാസ്തവം. വെളുത്ത തൊലിയുള്ളവര്‍ക്ക് മാത്രം വിപണിയുള്ള ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ എന്നും ബ്ലാക് മോഡലുകളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ് കണ്ടിട്ടുള്ളത്. ഇത് ലോകത്തിന്റെ ശ്രദ്ധയില്‍ വരുത്താനുള്ള ശ്രമത്തിലാണ് ലോസ് ഏഞ്ചല്‍സുകാരിയായ ഡെദ്ദെ ഹൊവാര്‍ഡ്.

മെഡിക്കല്‍ വിദ്യാര്‍ഥിയായ ഹൊവാര്‍ഡ് മോഡല്‍ കൂടിയാണ്. ബ്ലാക് മിറര്‍ എന്ന തന്റെ ഫോട്ടോ സീരീസിലൂടെയാണ് ഇവര്‍ ഫാഷന്‍ലോകത്തെ പൊള്ളത്തരത്തിനെതിരെ പ്രചരണം നടത്തുന്നത്

മെഡിക്കല്‍ വിദ്യാര്‍ഥിയായ ഹൊവാര്‍ഡ് മോഡല്‍ കൂടിയാണ്. ബ്ലാക് മിറര്‍ എന്ന തന്റെ ഫോട്ടോ സീരീസിലൂടെയാണ് ഇവര്‍ ഫാഷന്‍ലോകത്തെ പൊള്ളത്തരത്തിനെതിരെ പ്രചരണം നടത്തുന്നത്. തന്റെ ഫോട്ടോ സീരിസിലൂടെ ഫാഷന്‍ ലോകം കണ്ണുതുറക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ മൊത്തം വിരലില്‍ എണ്ണാവുന്ന ബ്ലാക് മോഡലുകള്‍ മാത്രമേയുള്ളൂവെന്ന് തന്റെ വെബ്‌സൈറ്റില്‍ ഹൊവാര്‍ഡ് പറയുന്നു.

ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ മൊത്തം വിരലില്‍ എണ്ണാവുന്ന ബ്ലാക് മോഡലുകള്‍ മാത്രമേയുള്ളൂവെന്ന് തന്റെ വെബ്‌സൈറ്റില്‍ ഹൊവാര്‍ഡ് പറയുന്നു. തന്റെ കഴിവ് ബോധ്യപ്പെടുത്തി ഒരു ഏജന്‍സിയെ മോഡലിങ് കരിയറിനായി സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു ബ്ലാക് മോഡല്‍ ഉണ്ടെന്നാണ്. അതായത് പേരിന് ഒരു ബ്ലാക് മോഡലിനെ ഉള്‍പ്പെടുത്താന്‍ മാത്രമേ ആ ഏജന്‍സിക്ക് താല്‍പ്പര്യമുള്ളൂ. വെളുത്ത തൊലിയുള്ള മോഡലുകളാണെങ്കില്‍ ഏജന്‍സിക്കാര്‍ ഒരാളുണ്ട് എന്ന് പറഞ്ഞ് പിന്നീട് വരുന്നവരെ പറഞ്ഞയക്കുമോയെന്ന ഹൊവാര്‍ഡിന്റെ ചോദ്യത്തിന് ഏജന്‍സിക്കും സമൂഹത്തിനും ഉത്തരമില്ലെന്നതാണ് വാസ്തവം. 

കറുത്ത മോഡലുകളുടെ പോസിറ്റീവ് വശങ്ങള്‍ അംഗീകരിക്കപ്പെടാന്‍ തന്റെ ഫോട്ടോസീരീസ് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഹൊവാര്‍ഡ്.

മാധ്യമങ്ങളിലും തങ്ങള്‍ പോസിറ്റീവ് ആയി ചിത്രീകരിക്കപ്പെടുന്നില്ല എന്നാണ് ഹൊവാര്‍ഡിന്റെ പക്ഷം. കറുത്ത മോഡലുകളുടെ പോസിറ്റീവ് വശങ്ങള്‍ അംഗീകരിക്കപ്പെടാന്‍ തന്റെ ഫോട്ടോസീരീസ് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഹൊവാര്‍ഡ്. അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ബ്ലാക് മിറര്‍ സീരിസിലെ ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.