ആദ്യത്തെ കണ്‍മണിയെ വരവേൽക്കാനൊരുങ്ങി ഭാജിയും ഗീതയും

ഹർഭജൻ സിങ്, ഗീത ബസ്ര

ക്രിക്കറ്റ് താരം ഹർഭജൻ സിങിന് ഇതു സന്തോഷത്തിന്റെ രാവുകളാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം മാത്രമല്ല താരത്തിന്റെ സന്തോഷത്തിനു കാരണം. പ്രിയപത്നി ഗീത ബസ്ര ഗർഭിണിയാണെന്നതാണ് ഏറ്റവും പുതിയ വിശേഷം. വെള്ളിയാഴ്ച്ച നടന്ന ഐപിഎല്‍ ആഘോഷരാവിൽ ഗീത ബസ്ര എത്തിയപ്പോൾ തന്നെ ഗർഭിണിയാണെന്ന് വാർത്ത പരന്നിരുന്നു. ചടങ്ങിൽ ഗീതയണിഞ്ഞ അയഞ്ഞ വസ്ത്രവും കുഞ്ഞി വയറുമെല്ലാം ഗർഭിണിയാണെന്ന ഊഹത്തിന്റെ ആക്കം കൂട്ടിയിരുന്നു. കഴിഞ്ഞ നവംബറിലാണ് ഹർഭജന്‍ സിങ് ഗീത ബസ്ര വിവാഹം കഴിഞ്ഞത്. എന്തായാലും ജൂനിയർ ഹർഭജൻ സിങിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

അതിനിടെ േബാളിവുഡ് ക്യൂട് സ്റ്റാർ ഷാഹിദിന്റെ ഭാര്യ മിരയും ഗർഭിണിയാണെന്ന വാർത്ത വരുന്നുണ്ട്. ബോളിവുഡിലെ പ്രിയതാരങ്ങളായ റിതേഷ് ദേശ്മുഖും ജനീലിയയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. 2014 നവംബറിലാണ് ഇരുവര്‍ക്കുമിടയിലേക്ക് റയാൻ പിറന്നുവീണത്. ജനുവരിയോടെ ജനീലിയ അമ്മയാകുമെന്നാണ് അറിയുന്നത്.