Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സുന്ദരിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ വലംകൈ!

hip hocks എല്ലാം അണിയറയ്ക്ക് പിന്നിലിരുന്ന് നിയന്ത്രിക്കുന്ന അവള്‍ പുറം ലോകത്ത് പ്രത്യക്ഷപ്പെടുക കുറവായിരുന്നു. എന്നാല്‍ ഇനി അത് മാറുകയാണ്. 

ലോകത്ത് മുഴുവന്‍ സംസാരവിഷയം ഡൊണാള്‍ഡ് ട്രംപാണ്, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്. ജനുവരി 20ന് ലോകത്തെ ഏറ്റവും ശക്തമെന്ന് വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്തിന്റെ അധിപനായി അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ ട്രംപുമായി ചുറ്റിപ്പറ്റിയുള്ള എന്തും വലിയ സംസാരവിഷയമാണ്. ഔട്ട്‌സ്‌പോക്കണ്‍ എന്ന് പറയാവുന്നതാണ് ട്രംപ് സ്റ്റൈല്‍. യാതൊരു ലക്കും ലഗാനവുമില്ലാതെ 
തുറന്നടിച്ചുള്ള സമീപനം.


ട്രംപിന്റെ ഇലക്ഷന്‍ കാംപെയ്‌നും അത്തരത്തിലായിരുന്നു. സകലരും വിജയം ഹിലരിക്കാണെന്ന് പ്രവചിച്ചപ്പോള്‍ ചരിത്രം തിരുത്തി ട്രംപ് തേരിലേറി. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഒരു 27കാരി സുന്ദരിയാണ്. പേര് ഹോപ് ഹിക്‌സ്.

hicks- trump ഹിക്‌സിന്റെ അനുമതിയില്ലാതെ ഒരു മാധ്യമപ്രവര്‍ത്തകനും ട്രംപിന്റെ അഭിമുഖം ലഭിച്ചെന്നുവരില്ല.




ട്രംപിന്റെ വലംകൈ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഹിക്‌സാണ് ട്രംപിന്റെ ഗേറ്റ് കീപ്പര്‍. ട്രംപ് ഓര്‍ഗനൈസേഷനിലെ ജീവനക്കാരിയായ ഹിക്‌സ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രെസ് സെക്രട്ടറി ആയിരുന്നു. എല്ലാം അണിയറയ്ക്ക് പിന്നിലിരുന്ന് നിയന്ത്രിക്കുന്ന അവള്‍ പുറംലോകത്ത് പ്രത്യക്ഷപ്പെടുക കുറവായിരുന്നു. എന്നാല്‍ ഇനി അത് മാറുകയാണ്.


ഒരു പക്കാ ബിസിനസുകാരന്റെ എല്ലാവിധ ചടുലതയോടും കൂടി ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ സ്ട്രാറ്റജി കമ്യൂണിക്കേഷന്‍സ് ഡയറക്റ്ററായി തെരഞ്ഞെടുത്തത് ഹോപ് ഹിക്‌സിനെയാണ്. അതായത് മാധ്യമങ്ങള്‍ക്കും ട്രംപിനുമിടയിലെ മിഡില്‍ഗേള്‍ ഹിക്‌സായിരിക്കും. ഹിക്‌സിന്റെ അനുമതിയില്ലാതെ ഒരു മാധ്യമപ്രവര്‍ത്തകനും ട്രംപിന്റെ അഭിമുഖം ലഭിച്ചെന്നുവരില്ല. എന്താണ് ട്രംപിന്റെ മാധ്യമനയമെന്ന് തീരുമാനിക്കുന്നതിലും സ്വാധീനം ചെലുത്തുക പബ്ലിക് റിലേഷന്‍സ് രംഗത്ത് കഴിവ് തെളിയിച്ച ഹിക്‌സ് തന്നെയാകും.

hips

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ദിവസവും ഏറ്റവും ചുരുങ്ങിയത് 250 മീഡിയ റിക്ക്വസ്റ്റുകളെങ്കിലും ട്രംപിന് വരും. ഇത് മുഴുവന്‍ ഹാന്‍ഡില്‍ ചെയ്തത് ഹിക്‌സായിരുന്നു. ആര്‍ക്ക് അനുമതി നല്‍കണം നല്‍കരുത് എന്നെല്ലാം അവള്‍ തീരുമാനിച്ചു. അതിന് ഫലവും കണ്ടു. ട്രംപിന്റെ വിജയം. അതുകൊണ്ട് ഇനിയും ട്രംപ് ഏത് മാധ്യമപ്രവര്‍ത്തകനെ കാണണം, കാണേണ്ട എന്ന് തീരുമാനിക്കുന്നതും അവള്‍ തന്നെ.

ഹിറ്റ്‌സിക് സ്ട്രാറ്റജീസ് എന്ന പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണ് ഹിക്‌സ് ട്രംപ് ഓര്‍ഗനൈസേഷനിലെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച ഉടന്‍ ഡൊണാള്‍ഡ് ട്രംപ് 2015 ജനുവരിയില്‍ ഹിക്‌സിനെ പ്രെസ് സെക്രട്ടറി ആക്കി. പ്രൈമറികളിലെ ട്രംപിന്റെ വിജയത്തിനു ശേഷം കാംപെയ്‌നില്‍ ഹിക്‌സിന്റെ മുഴുനീള സേവനം വേണമെന്ന് ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടക്കത്തില്‍ അത് വേണ്ട എന്ന് തീരുമാനിച്ച അവളെ ട്രംപ് പിന്നീട് സമ്മതിപ്പിക്കുകയായിരുന്നു. ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് ഡിസംബറിലാണ് ഹിക്‌സിനെ പുതിയ തന്ത്രപ്രധാന പദവിയിലേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം പ്രധാനമാധ്യമങ്ങളുടെ എഡിറ്റര്‍മാരെ കാണാന്‍ ട്രംപ് പോയത് ഹോപ് ഹിക്‌സിനെയും കൂട്ടി ആയിരുന്നു.

Your Rating: