Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റ് ഹൗസിലെ ആ ഓക്കുമരം അപ്രത്യക്ഷമായതിനു പിന്നിൽ!

Oak Tree ഇമ്മാനുവല്‍ മാക്രോണും ഡോണള്‍ഡ് ട്രംപും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ മരം നടുന്നു..

എന്നാലും വൈറ്റ് ഹൗസിലെ ആ മരം ഇതെവിടെപ്പോയി? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമം ഒരു മരത്തിനു പുറകെയായിരുന്നു, അതും വൈറ്റ് ഹൗസിലെ മരം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ഓക്കുമരമാണ് കഥയിലെ താരം. ഒരിക്കൽ ലോകം മുഴുവൻ കണ്ട ആ മരം പെട്ടെന്നിതെങ്ങോട്ട് അപ്രത്യക്ഷമായി എന്ന ആശങ്ക ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ഓക്കുമരം അപ്രത്യക്ഷമായതിനു പിന്നിലെ കാരണം എന്താണെന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

വൈറ്റ് ഹൗസ് പോലെ ഇത്രത്തോളം സുരക്ഷിതത്വമുള്ള സ്ഥലത്തു കയറി ചരിത്രപ്രാധാന്യമുള്ള ആ മരം മോഷ്ടിക്കാന്‍ സാധിക്കുമോ എന്നായിരുന്നു പലരുടെയും സംശയം. ഇനി വൈറ്റ് ഹൗസ് തന്നെ മരം നീക്കിയോ എന്ന് ചിന്തിച്ചവരും കുറവല്ല. ഇമ്മാനുവല്‍ മാക്രോണും  ഡോണള്‍ഡ് ട്രംപും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ നട്ട ആ മരം താൽക്കാലികമായി ഒന്നു നീക്കം ചെയ്തിരിക്കുകയാണത്രേ, വൈകാതെ തന്നെ അതു തൽസ്ഥലത്തെത്തുകയും ചെയ്യും.

oak-tree-1 മരം നീക്കംചെയ്ത നിലയിൽ

വിദേശിയായ ഓക്കുമരത്തൈ പരാദ സസ്യ പരിശോധനക്കായി ലാബിലേക്ക് മാറ്റിയതായിരുന്നു. അന്ന് ഫ്രഞ്ച് പ്രസിഡന്റ് അമേരിക്കയിലെത്തി ഉടന്‍ തന്നെ മരം നട്ടതിനാല്‍ പതിവ് പരിശോധനകള്‍ നടത്തിയിരുന്നില്ല. സാധാരണ വിദേശി മരങ്ങളെത്തിയാല്‍ പരാദ പരിശോധനയ്ക്ക് ശേഷമാണ് നടുന്നത്.  പരാദങ്ങളുണ്ടെങ്കില്‍ വൈറ്റ് ഹൗസിലെ മറ്റ് ചെടികളിലേക്ക് പടരാതിരിക്കാനാണ് ഇത്തരത്തില്‍ സൂഷ്മ പരിശോധന നടത്തുന്നത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം പിന്നീട് ഒാക്കു മരത്തെ അതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam