അഭിനയിക്കുമ്പോൾ ബോൾഡ് പക്ഷേ ജീവിതത്തിൽ വെറും പാവമാണ് ഈ നടി

പാർവതി കൃഷ്ണ

പ്രണയകഥകളെഴുതാൻ മോഹം. അതു സീരിയലോ സിനിമയോ ആകുമെങ്കിൽ സംവിധാനം ചെയ്യാൻ അതിലേറെ മോഹം. നടി പാർവതി കൃഷ്ണ ഇതൊന്നും വെറുതെ മോഹിച്ചുപോകുന്നതല്ല. സംഗതി വളരെ സീരിയസാണ്. ഇപ്പോൾ തന്നെ മൂന്നു കഥകൾ എഴുതിക്കഴിഞ്ഞു. പ്രണയവല്ലരി പൂത്തുലയുന്ന ഭാവനയാണു മൂന്നിലും. എഴുത്തിനെക്കാൾ മേലെ മറ്റൊരു മോഹം കൂടിയുണ്ട് പാർവതിക്ക്. ബിസിനസ് രംഗത്തു കഴിവു തെളിയിക്കണം.

പ്രണയകഥകളെഴുതാൻ മോഹം. അതു സീരിയലോ സിനിമയോ ആകുമെങ്കിൽ സംവിധാനം ചെയ്യാൻ അതിലേറെ മോഹം. നടി പാർവതി കൃഷ്ണ ഇതൊന്നും വെറുതെ മോഹിച്ചുപോകുന്നതല്ല...

ബിടെക് കഴിഞ്ഞ് ഇന്റീരിയൽ ഡിസൈനിങ്ങിൽ സ്പെഷലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കലാകാരി. കോസ്‍റ്റ്യൂം ഡിസൈനിങ്ങ് ഇപ്പോഴേ സജീവം. തിരുവനന്തപുരത്ത് സെറ്റിലാകുന്നതോടെ ബിസിനസ് വിപുലീകരിക്കുകയാണു ലക്ഷ്യം. പത്തനംതിട്ട കോന്നിക്കാരി പെണ്ണ് തിരുവനന്തപുരത്ത് ചുവടുറപ്പിക്കാനുള്ള കാരണം ഇനിയെന്തിനു ഒളിച്ചുവയ്ക്കണം? അതെ, നടി പാർവതി കൃഷ്ണ വിവാഹിതയാകാൻ പോകുന്നു. തിരുവനന്തപുരം സ്വദേശിയും മ്യൂസിക്ക് ഡയറക്ടറുമായ ബാലഗോപാലാണു വരൻ. സുന്ദരിയും സുന്ദരനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഈ വർഷം തന്നെയുണ്ടാകും വിവാഹം.

ബിടെക് കഴിഞ്ഞ് ഇന്റീരിയൽ ഡിസൈനിങ്ങിൽ സ്പെഷലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കലാകാരി. കോസ്‍റ്റ്യൂം ഡിസൈനിങ്ങ് ഇപ്പോഴേ സജീവം...

കെ.കെ. രാജീവ് പരമ്പരകളായ ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ എന്നിവയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നടിയാണു പാർവതി കൃഷ്ണ. ഈ പരമ്പരകളിലെ സുചിത്രയും മീനാക്ഷിയും അരങ്ങ് തകർത്താടിയ കഥാപാത്രങ്ങളാണ്. ഇപ്പോൾ നൂറ് എപ്പിസോഡിന്റെ നിറവിൽ ബൈജു ദേവരാജ് ഒരുക്കുന്ന ‘രാത്രിമഴ’യിലെ നിരഞ്ജനയും പാർവതിയുടെ അഭിനയവൈഭവം പുറത്തുകൊണ്ടുവന്ന കഥാപാത്രമാണ്. മൂന്നും ബോൾഡായ കഥാപാത്രങ്ങൾ ! പക്ഷേ, യഥാർഥ ജീവിതത്തിൽ താൻ ബോൾഡല്ലെന്ന് പാർവതി അടിവരയിട്ടു.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെയാണു പാർവതി കൃഷ്ണ ആദ്യമായി ക്യാമറയുടെ മുൻപിലെത്തുന്നത്. നായികയുടെ ചെറുപ്പകാലം അവതരിപ്പിച്ച് കൊച്ചു പാർവതി തുടക്കംതന്നെ എല്ലാവരെയും അതിശയിപ്പിച്ചു.

ഇപ്പോൾ നൂറ് എപ്പിസോഡിന്റെ നിറവിൽ ബൈജു ദേവരാജ് ഒരുക്കുന്ന ‘രാത്രിമഴ’യിലെ നിരഞ്ജനയും പാർവതിയുടെ അഭിനയവൈഭവം പുറത്തുകൊണ്ടുവന്ന കഥാപാത്രമാണ്. മൂന്നും ബോൾഡായ കഥാപാത്രങ്ങൾ ! പക്ഷേ, യഥാർഥ ജീവിതത്തിൽ താൻ ബോൾഡല്ലെന്ന് പാർവതി അടിവരയിട്ടു...

‘‘ഒൻപതിൽ പഠിക്കുമ്പോൾ ഞാൻ രണ്ടു ആൽബങ്ങൾ ചെയ്തു. കോളജ് പഠനക്കാലത്താണു അമിഗോസ് എന്ന സീരിയലിൽ അഭിനയിച്ചത്. ‘ഫ്രണ്ട്ഷിപ്പിനു പ്രാധാന്യം നൽകികൊണ്ടുള്ള ഈ സീരിയൽ പക്ഷേ, എന്തുകൊണ്ടോ പുറത്തുവന്നില്ല. എന്നാൽ യുട്യൂബിൽ ഇതിലെ ഒരു ഗാനരംഗം കണ്ട് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു. അങ്ങനെയാണു ‘എയ്ഞ്ചൽ’ എന്ന മൂവിയിൽ ആശാ ശരത് ചേച്ചിക്കൊപ്പം ഒരു വേഷം ചെയ്യാൻ എനിക്കു ഭാഗ്യം ലഭിച്ചത്. ധാരാളം ഒാഫറുകൾ വരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ വളരെ സെലക്ടീവായിരിക്കും. അതുകൊണ്ടാണു എണ്ണത്തിന്റെ കാര്യത്തിൽ ഞാൻ പിന്നിലാവുന്നത്. ’’

ധാരാളം ഒാഫറുകൾ വരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ വളരെ സെലക്ടീവായിരിക്കും. അതുകൊണ്ടാണു എണ്ണത്തിന്റെ കാര്യത്തിൽ ഞാൻ പിന്നിലാവുന്നത്...

കോന്നി പത്മയിൽ ഗോപീകൃഷ്ണനാണു പാർവതിയുടെ അച്ഛൻ. വളരെക്കാലം ഗൾഫിലായിരുന്നു ഇദേഹം.. കോന്നി അമൃത വിദ്യാലയത്തിലെ അധ്യാപിക രമാദേവിയാണു അമ്മ. അബുദാബിയിൽ ജോലിയുള്ള നന്തുകൃഷ്ണ സഹേദരനാണ്. ഈ ഫാമിലിയിലേക്കു അധികം താമസിയാതെ പ്രതിശ്രുതവരൻ ബാലഗോപാലും എത്തും. സിനിമയിലും സീരിയലിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ബാലഗോപാൽ അറിയപ്പെടുന്ന അവതാരകനുമാണ്.

പാർവതി കൃഷ്ണ വിവാഹിതയാകാൻ പോകുന്നു. തിരുവനന്തപുരം സ്വദേശിയും മ്യൂസിക്ക് ഡയറക്ടറുമായ ബാലഗോപാലാണു വരൻ...

സുഹൃത്തുക്കളെക്കുറിച്ച് പാർവതിയോടു ചോദിക്കാതിരുന്നില്ല. ബെസ്‍റ്റ് ഫ്രണ്ടായി നാലു പേരുകളാണു പാർവതിയിൽനിന്നു പുറത്തുവന്നത്. – ബിമൽ, അനുപമ, ആർദ്ര, ആതിര. ഇടയ്ക്കിടെ ഈ ‘ഫൈവ്ഫിംഗേഴ്സ്’ ഒത്തുകൂടാറുണ്ട്. ഏറ്റവും ഒടുവിലത്തെ സുഹൃത്‍സംഗമം അനുപമയുടെ കല്യാണദിവസമായിരുന്നു. അടുത്ത സംഗമം ഇനി പ്രണയ കഥാകാരി പാർവതി കൃഷ്ണയുടെ മംഗല്യസുദിനത്തിലാകുമോ?

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്