ഫാഷനിലും ജീവിതത്തിലും തന്റെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞ് ലേഡി  ഗാഗ

ലേഡി ഗാഗ

പ്രശസ്ത മറിക്കാൻ പോപ്പ് ഗായിക ലേഡി ഗാഗയെ അറിയാത്തവർ വിരളമായിരിക്കും. സംഗീതത്തിലും ഫാഷനിലും ഒരേ പോലെ വിസ്മയങ്ങൾ സമ്മാനിച്ച ലേഡി ഗാഗയുടെ ഇഷ്ടങ്ങൾ ആരാധകർക്ക് എപ്പോഴും അജ്ഞാതമായിരുന്നു. ഓരോ സ്റ്റേജ് പെർഫോമൻസിലും ഓരോ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഗാഗ പ്രശസ്തിക്കൊപ്പം വിവാദങ്ങളും ഏറെ സൃഷ്ടിച്ചിരുന്നു. 

ജീൻസിലും ആക്സസറീസിലും പുത്തൻ ഫാഷൻ പരീക്ഷണങ്ങൾക്ക് മുതിർന്ന ലേഡിഗാഗയ്ക്ക് ശരിക്കും ധരിക്കാൻ ഇഷ്ടമുള്ള വസ്ത്രം ഏതാണ്? ആരാധകരും പാപ്പരാസികളും പരസ്പരം ചോദിച്ചു മടുത്ത ചോദ്യത്തിന് ഒടുവിൽ ലേഡിഗാഗ തന്നെ ഉത്തരവുമായി എത്തിയിരിക്കുന്നു. തന്റെ വസ്ത്രങ്ങളുടെ ശേഖരത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ അമ്മയുടെ വിവാഹ വസ്ത്രമാണ് എന്നാണ് ഗാഗ പറയുന്നത്. 

ഗാഗയുടെ ഉത്തരത്തിനായി കാത്തിരുന്ന കോടിക്കണക്കിന് ജനങ്ങളാണ് ഈ ഉത്തരം കേട്ട് ഞെട്ടിയത്. കാരണം തന്റെ അമ്മയുടെ  വിവാഹ വസ്ത്രത്തിനാണ് ഗാഗ തന്റെ ജീവിതത്തിൽ ഇത്രയും പ്രാധാന്യം കൽപ്പിക്കുന്നത് എന്ന് ആരാധകർ കരുതിയില്ല. 2011ല്‍ തന്റെ ഏറ്റവും പ്രശസ്തമായ യു ആന്‍ഡ്‌ മി എന്ന വീഡിയോയില്‍ താന്‍ ഉപയോഗിച്ചത് ഈ ഗൗണ്‍ ആയിരുന്നെന്നും ഗാഗ വെളിപ്പെടുത്തി.

തന്റെ ജീവിതത്തിൽ താൻ ഏറ്റവും ആസ്വദിച്ചു ചെയ്ത സ്റ്റേജ് പെർഫോമൻസ്  മൈക്കില്‍ ജാക്സനോട് ഒത്തുള്ളതെന്നായിരുന്നു എന്നും ഗാഗ പറഞ്ഞു.