ലിവിങ് ടുഗതറിന് വിരാമം, വിവാഹിതനാകാനൊരുങ്ങി ലയണല്‍ മെസി

ലയണൽ മെസി ബാല്യകാലസഖി ആന്റെനോള റൊക്കൂസയ്ക്കും മക്കൾക്കുമൊപ്പം

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി വിവാഹിതനാകുന്നു. ബാല്യകാലസഖിയായ ആന്റെനോള റൊക്കൂസയെ തന്നെയാണ് മെസി വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഒരുമിച്ച് കഴിയുന്ന ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. മെസിയുടെ മുപ്പതാം ജന്മദിനമായ ജൂലൈ 28നാണ് വിവാഹം എന്നാണ് സൂചന. മെസിയുടെ ജന്‍മനാടായ റൊസാരിയോയിലെ ലേഡി ഓഫ് റോസറി കത്തീഡ്രലില്‍ ആയിരിക്കും വിവാഹം നടക്കുക. റൊസാരിയോയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.

ഇരുവരും 2007ലാണ് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. അര്‍ജന്റീനയിലെ പ്രശസ്ത മോഡലാണ് റൊക്കൂസോ. ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിംഗില്‍ സജീവമായിരുന്ന റൊക്കൂസോ 2007ല്‍ മെസിക്കൊപ്പം ബാഴ്‌സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു. വിവാഹത്തില്‍ അര്‍ജന്റീന, ബാഴ്‌സ ടീമുകളിലെ സഹതാരങ്ങള്‍ പങ്കെടുക്കും. വിവാഹ വാര്‍ത്ത മെസിയുടെ ക്ലബ്ബായ ബാഴ്‌സലോണയും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. റൊക്കൂസോയുടെ സഹോദരനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.