നസ്റിയ വേണ്ട, മലരും സെലിനും മതി!

ഒരുകാലത്ത് ഫേസ്ബുക്കിന്റെ എല്ലാമെല്ലാമായിരുന്ന മൊഞ്ചത്തി നസ്റിയക്ക് ആരാധകർ കുറഞ്ഞോ? താരം പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഫോട്ടോയ്ക്കു കീഴിൽ വന്നിരിക്കുന്ന കമന്റ്സുകൾ വായിച്ചാൽ ആരും ഇങ്ങനെ സംശയിച്ചു പോകും. നസ്റിയയെക്കുറിച്ചല്ല, പ്രേമം ഇഫക്ട് നിറഞ്ഞ കമന്റ്സാണ് ഫൊട്ടോയ്ക്ക് കിട്ടിയിരിക്കുന്നത്. നസ്റിയയെ വേണ്ട ഞങ്ങൾക്കു മലരും സെലിനും മതിയെന്നാണ് ഭൂരിഭാഗം പയ്യൻസിന്റെയും കമന്റ്സ്. നസ്റിയ സെലിന്റെ അത്രയ്ക്കില്ല സെലിൻ ഐശ്വര്യയുടെ അത്രയുമില്ല മലരിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ?,എന്റെ മലരിന്റെ അത്രേം ഗ്ലാമർ പോര, സിനിമാ അഭിനയം നിർത്തിയില്ലേ നമുക്കിപ്പോ മലരുണ്ട് എന്നിങ്ങനെ തുടരുന്നു കമന്റുകൾ.

ഇങ്ങനെയൊക്കെയാണെങ്കിലും താരത്തിന്റെ ഫോട്ടോയ്ക്കു കിട്ടിയ ലൈക്സിന് ഒട്ടും കുറവില്ല . മണിക്കൂറുകൾക്കുള്ളിൽ തന്നെ രണ്ടുലക്ഷത്തിൽപ്പരമാണ് പുതിയ ഫോട്ടോയുടെ ലൈക്ക്സ്. സിനിമയിൽ വന്ന് അധികം താമസിയാതെ തന്നെ മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെക്കാളൊക്കെ വേഗത്തിൽ ഫേസ്ബുക്കിൽ ലൈക്ക്സും ഫാൻ ഫോളോവേഴ്സും നേടിയ താരമാണ് നസ്രിയ. ബാലതാരമായിട്ടാണു സിനിമയിൽ എത്തിയതെങ്കിലും പിന്നീടഭിനയിച്ച നേരം, ഒം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കുറുമ്പിയായ കുട്ടിനായികയുമായി. ഒടുവിൽ നടൻ ഫഹദിനെ വിവാഹം കഴിച്ചു സിനിമാ ഇൻഡസ്ട്രിയോടു താൽക്കാലികമായെങ്കിലും ഗുഡ്ബൈ പറഞ്ഞപ്പോൾ ഇനിയെന്നു തിരിച്ചുവരുമായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ. ബട്ടർഫ്ലൈ ഇഫക്ടും മലരും സെലിനുമൊക്കെ മലയാളിയെ കീഴടക്കിയ സ്ഥിതിക്ക് മറ്റൊരു ഉഗ്രൻ തിരിച്ചുവരവുമായി നസ്റിയ വരുമോ എന്നു കണ്ടറിയാം..