ഇതെന്താ ബോളിവുഡിന്റെ ഗെറ്റ്ടുഗെതറോ? സൂപ്പർതാരങ്ങൾ അണിനിരന്ന പിറന്നാൾ രാവ്

കരീന കപൂർ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, മനീഷ് മൽഹോത്ര, ഷാരൂഖ് ഖാൻ, കരൺ ജോഹർ- മനീഷ് മൽഹോത്രയുടെ പിറന്നാൾ പാർട്ടിയിൽ നിന്ന്

അവാർഡ് നിശകളെയും സിനിമകളുടെ വിജയാഘോഷപ്പാർട്ടികളെയുമൊക്കെ വെല്ലുന്ന രീതിയിൽ ഒരു താരവിരുന്നിനാണ് കഴിഞ്ഞ ദിവസം ബോളിവുഡ് സാക്ഷ്യം വഹിച്ചത്. ബോളിവുഡിന്റെ ഫേവറിറ്റ് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ പിറന്നാൾ മധുരത്തിനു മാറ്റുകൂട്ടാനാണ് താരങ്ങൾ അണിനിരന്നത്. മനീഷിന്റെ അമ്പതാം പിറന്നാൾ ആഘോഷത്തിനു താരങ്ങളെയെല്ലാം അണിനിരത്തി വമ്പിച്ച പാർട്ടിക്കു നേതൃത്വം കൊടുത്തതാകട്ടെ കരൺ ജോഹറും.

വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും
ബോണി കപൂറും ശ്രീദേവിയും മക്കളും

സിനിമാ തിരക്കുകള്‍ക്കെല്ലാം ഒരിടവേള നൽകിയാണ് താരങ്ങളെല്ലാം മനീഷിനു വേണ്ടി ഒത്തുകൂടിയത്. േബാളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ, കരീന കപൂർ, കരിഷ്മ കപൂർ, സെയ്ഫ് അലി ഖാൻ, ശ്രീദേവി, േബാണി കപൂർ, അനുഷ്ക ശര്‍മ, വിരാട് കോഹ്‍ലി, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, കത്രീന കൈഫ്, ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ, വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര, ശിൽപ ഷെട്ടി തുടങ്ങി വമ്പിച്ച താരനിര തന്നെ ചടങ്ങിനെത്തിയിരുന്നു.

മനീഷ് മൽഹോത്ര, കരൺ ജോഹർ, സോനം കപൂർ, കരീന കപൂർ, ആലിയ ഭട്ട്
ശിൽപ ഷെട്ടിയും സഹോദരിയും കരൺ ജോഹറിനും മനീഷ് മല്‍ഹോത്രയ്ക്കുമൊപ്പം, കരീന കപൂറും സെയ്ഫ് അലി ഖാനും

പ്രസവ തീയതി അടുത്തിട്ടും വിരുന്നിൽ പങ്കെടുക്കാനെത്തിയ കരീനയും വേർപിരിഞ്ഞെന്ന വാർത്തകൾക്കു ശേഷവും ഒന്നിച്ചു പ്രത്യക്ഷപ്പെട്ട അനുഷ്കയും കോഹ്‍ലിയും ചടങ്ങിൽ പ്രത്യേകം ശ്രദ്ധ നേടി. താരപ്രതിഭകൾ അണിനിരന്ന പാർട്ടിയു‌‌ടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

സോനം കപൂർ, കരിഷ്മ കപൂർ, കരീന കപൂർ, റിയ കപൂർ, അക്ഷയ് കുമാർ, ട്വിങ്കിൾ ഖന്ന