കണ്ണെഴുതി പൊട്ടും തൊട്ട് നാടൻ സുന്ദരിയായി മഞ്ജു വാര്യർ

മഞ്ജു വാരിയർ

മലയാള സിനിമാ പ്രേക്ഷകരുടെ ഐശ്വര്യത്തിന്റെ പര്യായമായിരുന്നു ഒരുകാലത്ത് മഞ്ജു വാരിയർ. ചെയ്ത സിനിമകളിലേറെയും നാടൻ കഥാപാത്രങ്ങൾ. മേക്കപ്പിന്റെ അതിഭാവുകത്വങ്ങൾ ഒന്നുമില്ലാതെ നാട്ടുമ്പുറത്തെ സുന്ദരിയായി മഞ്ജു പ്രത്യക്ഷപ്പെട്ട സല്ലാപവും ആറാം തമ്പുരാനും തൂവൽക്കൊട്ടാരവുമെല്ലാം ഇന്നും മലയാളികളുടെ മനസിലുണ്ട്. തിരിച്ചു വരവിൽ നാടൻ കഥാപാത്രങ്ങൾക്കൊപ്പം മോഡേൺ സുന്ദരിയായും മഞ്ജു പ്രത്യക്ഷപ്പെട്ടു. ഇപ്പോഴത്തെ വിശേഷം മറ്റൊന്നുമല്ല സെറ്റുമുണ്ടുടുത്ത് കണ്ണെഴുതി പൊട്ടുംതൊട്ട് മലയാളിയുടെ നാടൻ സുന്ദരിയായി മഞ്ജു വീണ്ടും വന്നിരിക്കുകയാണ്.

മഞ്ജു വാരിയർ

സിനിമയിലല്ല ജീവിതത്തിൽ ആണെന്നു മാത്രം. കല്ല്യാണിന്റെ വിഷു ആഘോഷത്തിനു വേണ്ടിയാണ് മഞ്ജു നല്ല നാടൻ സുന്ദരിയായി തിളങ്ങിയത്. കല്ല്യാൺ ദുബായിൽ സംഘടിപ്പിച്ച വിഷു ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച മഞ്ജു ഒപ്പം വൈലോപ്പിള്ളിയുടെ കവിതയിൽ നിന്നും നാലുവരിയും പോസ്റ്റ് ചെയ്തു.

മഞ്ജു വാരിയർ

ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും

ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും!

കടുത്ത കാപ്പിപ്പൊടി കരയുള്ള സെറ്റുമുണ്ടിനൊപ്പം പരമ്പരാഗത ശൈലിയിലുള്ള ജിമുക്കിയും മാലയും കറുത്ത പൊ‌ട്ടും ചന്ദനക്കുറിയുമണിഞ്ഞ് സിമ്പിൾ ആൻഡ് ഹമ്പിൾ ആയി തിളങ്ങി നമ്മുടെ മഞ്ജു.