മുൻ മിസ് ഇന്ത്യ നടാഷ സൂരി മലയാള സിനിമയിൽ!

സൗന്ദര്യ മത്സരവേദികള്‍ ഒരർഥത്തിൽ സിനിമാ പ്രവേശനത്തിനുള്ള കുറുക്കുവഴി കൂടിയാണ്. റാമ്പുകളിൽ തിളങ്ങിയ പല താരങ്ങളും ഇന്നു ഭാഷാഭേദമന്യേ സിനിമകളിലിടം നേടുന്നുണ്ട്. ഇപ്പോഴിതാ മുൻ മിസ് ഇന്ത്യയായ നടാഷാ സുരിയും സിനിമയിലേക്കു പ്രവേശിക്കുകയാണ്. ജനപ്രിയനടൻ ദിലീപിനൊപ്പം കിങ് ലയർ എന്ന ചിത്രത്തിലൂടെയാണ് നടാഷയുടെ സിനിമാ പ്രവേശം. പ്രേമത്തിൽ സെലിൻ ആയി അഭിനയിച്ച് പ്രേക്ഷക മനസുകളിലിടം നേടിയ മഡോണയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിലും സൂപ്പര്‍ മോഡലിന്റെ തന്നെ വേഷത്തിലാണ് നടാഷ എത്തുക. 2006ലാണ് നടാഷ മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പുതുമുഖ നായികമാർക്ക് ഭാഗ്യ േജാഡിയാണ് ദിലീപ് എന്നതും പരസ്യമായ രഹസ്യമാണ്. കാത്തിരുന്നു കാണാം നടാഷയും മലയാളത്തിന്റെ പ്രിയനടിയാകുമോയെന്ന്.