തലച്ചോറില്ലാത്ത ജോലിയല്ല മോഡലിംഗ്:നേഹ ധൂപിയ

മോഡലുകൾ ബുദ്ധിയില്ലാത്തവരാണെന്നാണ് പലരുടെയും ധാരണ. ഇത്തരക്കാർക്ക് ഉശിരൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ നേഹ ധൂപിയ. മോഡലിംഗ് തലച്ചോർ ഇല്ലാത്ത പ്രഫഷൻ അല്ലെന്നും ഒട്ടേറെ കഠിനാധ്വാനം വേണ്ട ജോലിയാണെന്നും നേഹ പറഞ്ഞു. ഡന്റിസ്റ്റുകളും നിയമജ്ഞരും മറ്റു കോർപ്പറേറ്റ് ജോലികൾ ചെയ്യുന്നവരുമെല്ലാം മോഡലിംഗ് ചെയ്യുന്നുണ്ട്. നീണ്ട മണിക്കൂറുകളിലൂടെ ശരിക്കും കഠിനാധ്വാനം ചെയ്യുകയാണവർ. എല്ലാ ദിവസവും പുതിയ ബോസുമായിരിക്കും-നേഹ പറയുന്നു.

നിങ്ങളിലെ പോസ്റ്റീവ് കാര്യങ്ങളെ കൂടുതൽ ഊന്നുന്നതിനൊപ്പം നെഗറ്റീവുകളെ കണ്ടെത്തുന്നതുമാണ് മോഡലിംഗ്. മോഡലിംഗിൽ താല്‍പര്യമുള്ളവർ അത്രത്തോളം പ്രൊഫഷണൽ ആയിരിക്കണമെന്നും നിങ്ങളുടെ നല്ലവശങ്ങളെ കൂടുതൽ കണ്ടെത്തണമെന്നും നേഹ പറയുന്നു. ന്യൂനതകൾ ഉണ്ടാകാം, എന്നാൽ അവയാണ് മനോഹരമെന്നും നേഹ പറയുന്നു.