ക്യാറ്റ് വോക്കിന് പട്ടിണി കിടക്കുന്നത് എന്തിന്?

ഡയറ്റിങ്ങും വർക് ഔട്ടും മാത്രമായാൽ റാമ്പിൽ തിളങ്ങാം എന്നു കരുതുന്നവരാണ് ഏറെയും. എന്നാൽ സഹോദരിമാരെ നിങ്ങളുടെ ധാരണ വെറുതെയാണ്. ചോറുപേക്ഷിച്ചാലോ പട്ടിണി കിടന്നാലോ വ്യായാമം ചെയ്താലോ മാത്രം നല്ലൊരു മോഡൽ ആകുവാൻ പറ്റില്ല. ആരോഗ്യകരമായി ഭക്ഷണം കഴിക്കുകയും നല്ലപോലെ വെള്ളം കുടിക്കുകയും മദ്യപാനത്തോട് ഗുഡ്ബൈ പറഞ്ഞാലും മാത്രമേ മോഡലിംഗ് സ്വപ്നം കാണാൻ പോലുമാകൂ എന്നു പറയുന്നത് പ്രശസ്ത മോഡലുകൾ തന്നെയാണ്.

നേപ്പാളിലെ പ്രശസ്ത മോഡലായ ആസ്താ പൊഖാറെൽ

വൃത്തിയായി ഭക്ഷണം കഴിക്കണം എന്നു പറയുന്നത് നേപ്പാളിലെ പ്രശസ്ത മോഡലായ ആസ്താ പൊഖാറെൽ ആണ്. വയറു വീര്‍പ്പിക്കുന്ന ഒരു ആഹാരവും ആസ്ത കഴിക്കാറില്ല. എണ്ണയ‌ടങ്ങിയ ഭക്ഷണം തീർത്തും ഒഴിവാക്കി, സാലാഡുകളും ധാരാളം വെള്ളവും കുടിക്കും. ഒപ്പം വ്യായാമവും ചെയ്യും. ഇതൊക്കെയാണത്രേ ആസ്തയുടെ മോഡലിംഗ് വിജയ രഹസ്യം.

വർഷം മുഴുവനും വർക്ഔട്ട് ചെയ്യുന്നയാളാണ് ഇന്ത്യൻ മോഡലായ സുചേത ശര്‍മ. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു നീക്കുപോക്കിനും കക്ഷി തയ്യാറല്ല. ശരീരത്തിനു ആവശ്യമായ ഊര്‍ജം നൽകുന്നതു ഭക്ഷണമാണ്, അതിനാൽ ഭക്ഷണം ഉപേക്ഷിക്കില്ല. പകരം വറുത്ത ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കും. പയറുല്‍പ്പന്നങ്ങളും ബ്രഡുമാണ് മിക്കവാറും കഴിക്കാറുള്ളത്.

സൗത് ആഫ്രിക്കൻ േമാഡലായ ഫീബി ലോസൻ

സൗത് ആഫ്രിക്കൻ േമാഡലായ ഫീബി ലോസൻ ദിവസവും ഇരുപതു മിനുട്ടോളം നടക്കുകയോ അല്ലെങ്കിൽ അതുപോലുള്ള വ്യായാമങ്ങളോ ചെയ്യുന്നയാളാണ്. ധാരാളം വെള്ളം കുടിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യും. പ്രകൃതിദത്ത എണ്ണയും സ്ക്രബും ഉപയോഗിച്ച് മുഖം കഴുകും രാത്രിയിൽ മോയ്സ്ചറൈസറിനു പകരമായി എണ്ണയാണ് ഉപയോഗിക്കുക. ചായയ്ക്കും കാപ്പിക്കും പകരം ഗ്രീന്‍ടീ മാത്രം ശീലമാക്കി. ഇപ്പോള്‍ മുംബൈ സ്വദേശിയായ ഫീബിയ്ക്ക് തിരക്കോടു തിരക്കാണ്.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്