മിസ്റ്റർ ഇന്ത്യ റണ്ണറപ്പിന്റെ സൗന്ദര്യ രഹസ്യം വെളിച്ചെണ്ണ

രാഹുൽ രാജശേഖരന്‍

മോഡലിങ് ഭ്രമവും മനസിൽ കൊണ്ടു നടക്കുന്നവരാണു പുതിയ തലമുറയിലേറെയും. പലര്‍ക്കും മോഡലിങ്ങിൽ ഉന്നതങ്ങള്‍ കെട്ടിപ്പടുക്കണമെന്ന് ആഗ്രഹമുള്ളവരാണെങ്കിലും അവരിൽ വളരെ കുറച്ചു പേർക്കു മാത്രമേ നല്ല ഒരു മോഡൽ ആകുവാൻ എ​ങ്ങനെയെല്ലാം ആയിരിക്കണമെന്ന് അറിയുകയുള്ളു. വെറുതെ മസിലും പെരുപ്പിച്ച് സ്റ്റൈലിഷ് ആയി നടന്നാൽ മാത്രം മോഡലിങില്‍ പേരെടുക്കാനാവില്ല. അതിനുമപ്പുറം ചില കാര്യങ്ങളുണ്ട്, പറയുന്നത് മലയാളി കൂടിയായ മിസ്റ്റർ ഇന്ത്യ റണ്ണറപ്പ് രാഹുൽ രാജശേഖരനാണ്. കേൾക്കാം രാഹുല്‍ തന്റെ സ്വപ്നം സ്വന്തമാക്കാൻ താണ്ടിയ വഴികളെക്കുറിച്ചും ഒരു നല്ല മോഡലിങ് എങ്ങനെയായിരിക്കണമെന്നും...

പാർട് ടൈം ആയിട്ടാണ് മോഡലിംഗ് തുടങ്ങുന്നത്. പിന്നെ കുറേ ഷോകളും ടെലിവിഷൻ പരസ്യങ്ങളും എല്ലാം കിട്ടിയപ്പോൾ ഫുൾ ടൈം ആക്കുകയായിരുന്നു. ചെറുപ്പത്തിൽ മോഡലിങിൽ കമ്പമൊന്നും ഇല്ലായിരുന്നു, പിന്നെ സുഹൃത്തുക്കളൊക്കെ പറഞ്ഞു മോഡലിങ് ചെയ്താൽ നന്നായിരിക്കുമെന്ന് അങ്ങനെ തുടങ്ങിയപ്പോൾ ഒത്തിരി പ്രോജക്റ്റ്സ് കിട്ടാൻ തുടങ്ങി. അതോടെ സീരിയസായി. ഫിറ്റ്നസിൽ പിന്നെ നേരത്തെ മുതൽ തന്നെ താൽപര്യം ഉണ്ടായിരുന്നു.

രാഹുൽ രാജശേഖരന്‍

സിക്സ്പായ്ക്ക് മാത്രമുണ്ടായാല്‍ മതി നല്ല മോഡൽ ആകുമെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. അതും തെറ്റാണെന്നു പറയുന്നു രാഹുൽ. ''ബോഡിബിൽഡിങ്, സ്ക്സ് പായ്ക്ക് തുടങ്ങിയവയ്ക്ക് മോഡലിങിൽ അമ്പതു ശതമാനം മാത്രമേയുള്ളഉു സ്ഥാനം. നന്നായി ഫിറ്റ് ആയിരിക്കണം, മുഖം നല്ലതായിരിക്കണം, ഗ്രൂമിങ് വേണം, മുടിയെക്കുറിച്ചും മുഖത്തെക്കുറിച്ചും ധാരണയുണ്ടായിരിക്കണ, അവ ക്യാമറയ്ക്കു മുന്നിൽ എങ്ങനെയായിരിക്കുമെന്ന്. കാരണം കൂ‌ടുതലും ഉപയോഗിക്കുക മുഖമാണ്, ശരീരം അത്യാവശ്യം ഫിറ്റ് ആയിട്ടിരിക്കണം എന്നേയുള്ളു. ഇനി രാഹുലിന്റെ മുടിയുടെ രഹസ്യമെന്തെന്നല്ലേ? ചില ആൾക്കാർ ഹെർബലുകളും ചിലര്‍ കെമിക്കൽസുമൊക്കെ ഉപയോഗിച്ചാണ് മുടി നന്നായി നിലനിര്‍ത്തുന്നത് എന്നാൽ രാഹുലിന്റെ മുടിയുടെ രഹസ്യവും വെളിച്ചെണ്ണയാണ്.

പതിനായിരത്തോളം എൻട്രികളിൽ നിന്നാണ് മിസ്റ്റർ ഇന്ത്യ മത്സരത്തിലേക്കു തിരഞ്ഞെടുക്കുന്നത്. ഓരോ നാലു സിറ്റികളിലും ഓഡിഷൻ നടത്തും ഓരോ സിറ്റികളിലും നൂറും ഇരുന്നൂറും മുന്നൂറും ആളുകളുണ്ടാവും. അവിടെ ഫസ്റ്റ് റൗണ്ട് ഓഡിഷൻ ഉണ്ടാവും. അതിൽ നിന്നും ഇരുന്നൂറ്, നൂറ്, മുപ്പത്, ടോപ് 15 എന്നിങ്ങനെ കുറഞ്ഞു വരും. സ്വിമിങ് റൗണ്ട്, േകാൺവർസേഷൻ റൗണ്ട്, പഴ്സണാലിറ്റി റൗണ്ട് എന്നിങ്ങനെ ഒത്തിരി റൗണ്ടുകളുണ്ട്. ഓരോദിവസവും സബ്കോൺടെസ്റ്റ് ഉണ്ടാവും. ഇവയിലൊക്കെ വിജയിച്ചാണ് രാഹുൽ മിസ്റ്റർ ഇന്ത്യ റണ്ണറപ് ആകുന്നത്.

രാഹുൽ രാജശേഖരന്‍

ഇനി അഭിനയത്തില്‍ ഒരു പരീക്ഷണം ന‌ടത്താനുള്ള ശ്രമത്തിലാണ് രാഹുൽ. അതിനായി നൃത്തവും ഡ്രാമയും പരിശീലിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലുമാണ് മലയാളത്തിലെ ഇഷ്ട താരങ്ങൾ. മണിചിത്രത്താഴും ഹിറ്റ്ലറുമൊക്കെയാണ് ഇഷ്ട ചിത്രങ്ങൾ. പാചകം, ഫോട്ടോഗ്രാഫി, യാത്ര, സ്റ്റണ്ട് ബൈക്കിങ് തുടങ്ങിയവയാണ് ഹോബികൾ. കാലത്തു നിർബന്ധമായും വർക്ഔട്ട് െചയ്യും. എവിടെപ്പോയാലും സ്വന്തമായുണ്ടാക്കിയ ഫുഡ് മാത്രമേ കഴിക്കൂ, വൈകുന്നേരം ജിമ്മിൽ ഒരുമണിക്കൂർ ചിലവഴിക്കും. പിന്നെ എല്ലാറ്റിലുമുപരി എത്ര ഉറങ്ങുന്നു എങ്ങനെ വസ്ത്രം ചെയ്യുന്നു എന്നതിലൊക്കെയാണ് കാര്യം-രാഹുല്‍ പറയുന്നു.

ചിത്രത്തിനു കടപ്പാട്:ഫേസ്ബുക്ക്