നിയ ശര്‍മ്മ, ദ് സെക്സി ഗേൾ, തോൽപ്പിച്ചത് ബോളിവുഡ് താരറാണിമാരെ

ഏഷ്യക്ക് പുതിയൊരു സെക്‌സി സെന്‍സേഷനെ കിട്ടിയിരിക്കുന്നു. നിയ ശര്‍മ്മ. പല ബോളിവുഡ് സുന്ദരികളെയും തോല്‍പ്പിക്കും നിയ. ബ്രിട്ടനിലെ ഈസ്റ്റേണ്‍ ഐ ദിനപത്രം അടുത്തിടെ പുറത്തുവിട്ട ഏഷ്യയിലെ ഏറ്റവും സെക്‌സി ആയ സ്ത്രീകളുടെ പട്ടികയില്‍ മൂന്നാമതായിരുന്നു നിയ. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന 25കാരിയായ നിയ ജമയ് രാജ പോലുള്ള ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

സെക്‌സിയസ്റ്റ് വുമണ്‍ ആയതില്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നതായാണ് നിയ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനമനുസരിച്ച് പട്ടികയില്‍ അഞ്ചോ ആറോ സ്ഥാനമേ പ്രതീക്ഷിച്ചിരുന്നുള്ളു എന്നും മൂന്നാം സ്ഥാനത്തെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമാണെന്നും നിയ പറഞ്ഞു. ഈ വലിയ നേട്ടത്തില്‍ തന്റെ ആരാധകരോടാണ് കടപ്പെട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പട്ടികയില്‍ ഏറ്റവും സെക്‌സിയായ ഏഷ്യന്‍  സുന്ദരിയായി ദീപിക പദുക്കോണിനെയാണ് പത്രം തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്ര ആയിരുന്നു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് കത്രീന കയ്ഫിനെയും ആലിയ ഭട്ടിനെയും സോനം കപൂറിനെയുമെല്ലാം പിന്നിലാക്കി നിയ മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു.