തേങ്ങാക്കൊലയ്ക്ക് ശേഷം ഈ ദേശാടനക്കിളി കരയാറില്ല

തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന സ്പൂഫ് ആൽബത്തിന് ശേഷം പേളി മണിയുടെ ജീവിതത്തിന് എന്തു സംഭവിച്ചു. അത്യാവശ്യം നല്ല തൊലിക്കട്ടിയുള്ള പേളി കരഞ്ഞോ? ഏയ് ദേശാടനക്കിളി അങ്ങനൊയൊന്നും കരയില്ല. തേങ്ങാക്കൊലയ്ക്ക് ശേഷം പേളിയ്ക്ക് ഒരു കാര്യം മനസ്സിലായി വീട്ടുകാരും പൊലീസും മാത്രമേ എന്തുപ്രശ്നമുണ്ടായാലും കൂടെ നിൽക്കൂ എന്ന്. ഡി 3യുടെ ഇടവേളിയിലെ പേളിയുടെ പരിണാമം കാണാം ഒരു സ്പൂഫിലൂടെ.

ഡി 4 ഡാൻസ് മൂന്നാം സീസണ് തുടങ്ങുന്നതിന് മുമ്പുള്ള ഇടവേളയിൽ പേളി അത്യാവശ്യം നന്നായി പടം വരച്ചു, നല്ലൊരു കലാകാരിയാണെന്ന് പേളിക്ക് സ്വയം ഒരു ബോധ്യംവന്നു, ബാലരമ വായിച്ച് അറിവ് നേടി, ജനമൈത്രി പൊലീസിന്റെ ബോധവത്ക്കരണ ചിത്രത്തിൽ അഭിനയിച്ചു (അത് കാര്യം), പിന്നെ കുറേ സ്ക്കൂളുകളിലും കൊളേജുകളിലും പോയി. കുറേ സെലിബ്രിറ്റി അഭിമുഖങ്ങൾ ചെയ്തു. ശ്രീനിവാസന്റെ വക പേളിക്ക് വേണ്ടി പ്രത്യേകം പാട്ടുമുണ്ടായിരുന്നു. മമ്മൂട്ടിയുമായുള്ള അഭിമുഖം നിങ്ങൾ കണ്ടുകാണുമല്ലോ? ഏറെ യാതനകൾ സഹിച്ച സ്ഥിതിക്ക് ജീവിതത്തിൽ എന്തുവന്നാലും ധൈര്യമായി അതിനെ നേരിടണമെന്നാണ് പേളിയുടെ വാദം.

തേങ്ങാക്കൊലയ്ക്ക് ശേഷം ഈ ദേശാടനക്കിളി കരയാറില്ല. ഇതിൽ ട്രോളിയാൽ ചിലപ്പോൾ പേളി കരഞ്ഞേക്കാം. അതുകൊണ്ട് ക്ഷമിച്ചേക്കൂ. ഇതും സ്പൂഫാണേ.