എന്താ ഭംഗി, ആരു നമിക്കും ഈ ഫാഷൻ സെൻസിനു മുന്നിൽ!!!

എലിസബത്ത് രാജ്‌ഞി

എലിസബത്ത് രാജ്ഞിയ്ക്ക് ഇത് ആഘോഷത്തിന്റെ കാലം തന്നെയാണ്. ഏറ്റവുധികം കാലം ബ്രിട്ടൻ ഭരിച്ച റെക്കോർഡ് ആണ് രാജ്ഞി സ്വന്തമാക്കിയിരിക്കുന്നത്. 63 വർഷം ഏഴുമാസവും പിന്നിട്ടിരിക്കുകയാണ് സംഭവബഹുലമായ ആ കിരീടവാഴ്ച. അധികാരത്തിലിരിക്കുന്നതിനൊപ്പം മാറിവരുന്ന ഫാഷനും ട്രെൻഡുമെല്ലാം രാജ്ഞി അറിയുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നുണ്ട്. ഫാഷനെയും അന്നന്നു വരുന്ന ട്രെൻഡുകളെയും ഇത്രത്തോളം സൂക്ഷ്മം വീക്ഷിച്ചിരുന്ന മറ്റൊരു രാജ്ഞി ഇല്ലെന്നു തന്നെ തോന്നും. സൂര്യനു താഴെയുള്ള എല്ലാ നിറങ്ങളിലുമുള്ള വസ്ത്രങ്ങൾ രാജ്ഞിയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് പരക്കെ പറയുന്നത്. അടിമുതൽ മുടി വരെ എന്നു പറയുംപോലെ തലയിൽ ധരിക്കുന്ന തൊപ്പി മുതൽ ചെരുപ്പു വരെ രാജ്ഞി അന്നന്നത്തെ ഫാഷൻ സെൻസിന് അനുസരിച്ചാണ് തിരഞ്ഞെടുത്തിരുന്നത്. ദിവസത്തിൽ അഞ്ചു പ്രാവശ്യമാണത്രേ രാജ്ഞി വസ്ത്രം മാറുക.

എലിസബത്ത് രാജ്‌ഞി
എലിസബത്ത് രാജ്‌ഞി
എലിസബത്ത് രാജ്‌ഞി

പലരും രാജ്ഞി അത്ര ഫാഷൻ സെൻസുള്ളയാളല്ല എന്നു പറയുമ്പോൾ ഇരുപത്തിയൊന്നു വർഷം രാജ്ഞിയുടെ വസ്ത്രാലങ്കാര പദവിയിലിരുന്ന എയ്ഞ്ചല കെല്ലിക്കു ചിരിവരും. കാരണം എയ്ഞ്ചലയ്ക്കറിയാം രാജ്ഞി ഫാഷനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന്. അതിമനോഹരങ്ങളായ വസ്ത്രങ്ങൾ ധരിക്കാന്‍ എപ്പോഴും രാജ്ഞി ശ്രദ്ധിക്കുമായിരുന്നുവെന്ന് എയ്ഞ്ചല പറയുന്നു. ഒരു മുടിപോലും തെറ്റായി കിടക്കുന്നതു കാണില്ല, വസ്ത്രത്തിലെങ്ങും ചുളിവുകളോ പുറമെയ്ക്കു കാണാവുന്ന പിന്നുകളോ ഒന്നും കാണില്ല. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളോടായിരുന്നു രാജ്ഞിയ്ക്കു പ്രിയം. ചെരുപ്പുകളും കയ്യുറകളും മിനിബാഗുമെല്ലാം നിർബന്ധമാണ്. വർഷം തോറും 70 തൊപ്പികളാണ് വാങ്ങുന്നത്. അതിൽത്തന്നെ ഏറ്റവും ഇഷ്ടമുള്ളത് ഇരുപതു തവണയെങ്കിലും ധരിക്കും പക്ഷേ ഇവയ്ക്കൊക്കെ ചിലവാക്കുന്ന പണം പാഴായിപ്പോകരുതെന്ന നിർബന്ധവും രാജ്ഞിയ്ക്കുണ്ട്. രാജ്ഞിയുടെ കൂടുതൽ ചിത്രങ്ങള്‍ കാണാം‍‍

എലിസബത്ത് രാജ്‌ഞി
എലിസബത്ത് രാജ്‌ഞി
എലിസബത്ത് രാജ്‌ഞി