ദേ... മാത്തുക്കുട്ടി ലോലൻ !

ആദ്യം ശബ്ദത്തിലൂടെയാണ് നാം ഈ ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. ചിരിയും കളിയും തമാശയുമായി അവൻ റേഡിയോ ജോക്കിയായി നിരവധി ആരാധക ഹൃദയങ്ങൾ സ്വന്തമാക്കി. ശേഷം സ്ക്രീനിൽ കണ്ടപ്പോഴും ആ ചെറുപ്പക്കാരന് വലിയ മാറ്റമൊന്നുമില്ല. പഴയ കുസൃതിയും കളിചിരികളുമൊക്കെ തന്നെ. പറഞ്ഞു വരുന്നത് മാത്തുക്കുട്ടിയെക്കുറിച്ചാണ്. മഴവിൽ മനോരമയിലെ ദേ ഷെഫ് എന്ന പരിപാടി അവതരിപ്പിക്കുന്ന നമ്മുടെ സ്വന്തം മാത്തുക്കുട്ടി. പുതിയ വിശേഷം എന്താണെന്നോ മാത്തുക്കുട്ടി ലോലൻ ആണത്രേ.. പറയുന്നത് മറ്റാരുമല്ല ദേ ഷെഫിലെ അവതാരകയായ ജുവൽ ആണ്.

ദേ ഷെഫിൽ ഉടനീളം കൂടെയുള്ള ജുവൽ തന്നെ പറയുമ്പോൾ സംഗതി വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? ഇനി വിശ്വാസമില്ലാത്തവർക്കു വേണ്ടി ജുവൽ തന്നെ തെളിവുസഹിതം ഒരു വിഡിയോയും അവതരിപ്പിക്കുന്നുണ്ട്, മാത്തുക്കുട്ടി നായകനായ വിഡിയോയിൽ മറ്റു പെൺകൊടികൾക്കൊപ്പം വിലസുന്ന മാത്തുക്കുട്ടിയെ കാണാം. പക്ഷേ 2016 ജനുവരി 30ന് മാത്തുക്കുട്ടിയുടെ ലോലത്തരങ്ങൾക്ക് ഫുൾസ്റ്റോപ്പിടാൻ ടിൻസി തോമസ് എന്ന വിശാല ഹൃദയയായ പെൺകൊടിയെത്തി‍. വിവാഹശേഷമെങ്കിലും മാത്തുക്കുട്ടിയുടെ ലോലൻ സ്വഭാവത്തിനു മാറ്റം വരുമെന്നാണു ദേ ഷെഫ് ടീമിന്റെ പ്രതീക്ഷ.