ബാബാ രാംദേവിനൊപ്പം ശിൽപ ഷെട്ടി, വൈറലാവുന്ന ചിത്രങ്ങൾ!

ബാബാ രാംദേവിനൊപ്പം യോഗ ചെയ്യുന്ന ശിൽപ ഷെട്ടി

ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടി ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റു നടിമാരെക്കാളും മുന്നിൽ നിൽക്കുന്ന താരമാണ്. പെർഫക്റ്റ് ഡയറ്റിംഗ് എത്തരത്തിലാണെന്നു വ്യക്തമാക്കുന്നൊരു പുസ്തകവും അടുത്തിടെ ശിൽപ പുറത്തിറക്കിയിരുന്നു. യോഗയും വ്യായാമവും ഡയറ്റിംഗുമാണ് തന്റെ സൈസ് സീറോ ശരീരത്തിന്റെ രഹസ്യമെന്ന് ശിൽപ നേരത്ത‌െയും പറഞ്ഞിട്ടുണ്ട്. വിവാഹിതയും അമ്മയുമായിട്ടും ശിൽപയുടെ മെലിഞ്ഞിരിക്കുന്ന ശരീരത്തോട് അസൂയയില്ലാത്ത നടിമാകും കുറവല്ല. താരത്തിന്റെ കഠിന പ്രയത്നം തന്നെയാണ് ഇപ്പോഴും സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറയേണ്ടല്ലോ.

ഇപ്പോഴത്തെ വിശേഷം മറ്റൊന്നുമല്ല യോഗാ ഗുരു ബാബാ രാംദേവുമൊത്തു ശിൽപ യോഗാ ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പരക്കുകയാണ്. ബാബാ രാംദേവിനു തന്റെ പുസ്തകം സമ്മാനിച്ച ശിൽപ അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ താൻ ഏറെ സന്തുഷ്ടയാണെന്നു പറഞ്ഞു. ഇരുവരും ഒന്നിച്ചു യോഗാസനങ്ങൾ ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ശിൽപ തന്നെയാണ് ഇന്സ്റ്റഗ്രാം വഴി പുറത്തുവിട്ടത്.

ബാബാ രാംദേവിനൊപ്പം യോഗ ചെയ്യുന്ന ശിൽപ ഷെട്ടി