രൺബീറിന്റെ പുതിയ കാമുകി ശ്രുതി ഹാസനോ?

രൺബീർ കപൂറും ശ്രുതി ഹാസനും

രൺബീർ കപൂറും കത്രീന കൈഫും പിരിഞ്ഞ വാർത്തയെ ഞെട്ടലോടെയാണ് ആരാധകർ എതിരേറ്റത്. ഇരുവരും പിരിഞ്ഞ് ഏകദേശം പത്തുമാസത്തോളമായിരിക്കുന്നു ഇപ്പോൾ. അന്നുമുതൽ ഇന്നുവരെയും രൺബീറിന്റെ പുതിയ കാമുകി ആരായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ബോളിവുഡ്. ജാക്വിലിൻ ഫെർണാണ്ടസ് മുതൽ കങ്കണ റാവത്ത് വരെയുള്ള നടിമാരുടെ പേരെല്ലാം രൺബീറിന‌ൊപ്പം ചേർത്തുപറഞ്ഞു കേട്ടു. ഈ പട്ടികയിലേക്കു പുതുതായി വന്ന പേരാണ് ഏറ്റവും ശ്രദ്ധേയം. ഉലകനായകൻ കമൽഹാസന്റെ പുത്രി ശ്രുതി ഹാസനാണ് രൺബീറിന്റെ പുതിയ കാമുകി എന്നാണു പാപ്പരാസികൾ പറയുന്നത്.

ഒരു കൊമേഴ്സ്യൽ ആഡിനു വേണ്ടി മാസങ്ങൾക്കു മുമ്പ് ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണ് പുതിയ ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ പ്രചരണം കേട്ടു പ്രതികരിക്കാതിരിക്കാനൊന്നും ശ്രുതിയെ കിട്ടിയില്ല, താരം തന്നെ മറുപടിയുമായി രംഗത്തെത്തി. വളരെ തമാശ തോന്നുന്നുവെന്നാണ് ശ്രുതി ആദ്യം പറഞ്ഞത്. അടിസ്ഥാനരഹിതമായ ആരോപണമാണ് അതെന്നും ഇപ്പോള്‍ താൻ പ്രൊഫഷണൽ കാര്യങ്ങളിൽ തിരക്കിലാണെന്നും താരം പറഞ്ഞു.

ഞാനെന്റെ ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലാണ്, ഇത്തരം കാര്യങ്ങളിൽ ഒന്നും പറയാനില്ല കാരണം ഇവ എന്നെ ഒട്ടും ബാധിക്കുന്നില്ല-ശ്രുതി പറഞ്ഞു. എന്തായാലും ശ്രുതിയുടെ മറുപടിയോടെ രൺബീറിന്റെ ആരാധികമാരൊക്കെ വീണ്ടും പ്രതീക്ഷയിലാണ്.