സിജോയ് മരണമാസ്!!!, ഇത് ബാംഗ്ലൂർ ഡേയ്സിലെ ആ ലുക്കിനെ വെല്ലും!!!

സിജോയ് വര്‍ഗീസ്

പ്രണയവും സൗഹൃദവും സാഹോദര്യ ബന്ധവുമൊക്കെ ഒരുപോലെ തുറന്നു പറഞ്ഞ ചിത്രമായിരുന്നു അഞ്‍ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ്. കുട്ടനും ദിവ്യയും അജുവും സാറയുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെ കിടപ്പുണ്ട്. ചിത്രം കണ്ടിറങ്ങിയ പലരും ഒരുപോലെ സംസാരിച്ചത് ദുൽഖർ സൽമാന്റെ കോച്ചായി സ്ക്രീനിൽ അവതരിച്ച താരത്തെക്കുറിച്ചായിരുന്നു. ബൈക്ക് റൈസർമാരെ ചുണയ്ക്കു നിർത്തുന്ന താരമായി സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പ്രത്യക്ഷപ്പെട്ട സിജോയ് വർഗീസിനെ കണ്ട പ്രേക്ഷകർ ഒരുപോലെ പറഞ്ഞു കിടിലൻ ലുക്കാണ് സിജോയ് എന്ന്.

ബോളിവുഡിലും കോളിവുഡിലുമൊക്കെ സോൾട്ട് ആൻഡ് പെപ്പർ സ്റ്റൈലുകൾ തകർക്കുമ്പോഴാണ് മലയാളത്തിൽ ഒരു നടൻ നരച്ച താടിയും മുടിയുമായി കടന്നു വരുന്നത്. സിജോയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണിപ്പോള്‍ സംസാരവിഷയം. സെയിം ഓൾഡ് ലുക്കിനൊപ്പം മീശ പിരിച്ചുവച്ച് മുടിയൊരല്‍പം മുകളിലേക്കു ചീവിവച്ച് കോട്ടിലും സ്യൂട്ടിലും തിളങ്ങുകയാണ് സിജോയ്. സിജോയുടെ ചിത്രങ്ങൾക്കു കി‌ട്ടുന്ന പ്രതികരണങ്ങൾ പോലെ തന്നെ ഫോട്ടോഷൂട്ടിനും വമ്പൻ കമന്റുകളാണു കിട്ടുന്നത്. കാണാം സിജോയുടെ മരണമാസ് ഫോട്ടോഷൂ‌ട്ട് ചിത്രങ്ങൾ.

സിജോയ് വര്‍ഗീസ്
സിജോയ് വര്‍ഗീസ്
സിജോയ് വര്‍ഗീസ്
സിജോയ് വര്‍ഗീസ്

Model: Sijoy Varghese
Photographer: Jinson Abraham