അറിവിന്റെ അങ്കത്തട്ടിൽ 25 ൻറെ 'ആനന്ദം'

വേഗതയേറിയ ചോദ്യങ്ങൾക്കു ശരം പോലെ ഉത്തരങ്ങളും കുട്ടിപോരാളികളുടെ കുസൃതികളും കൂടാതെ പൂർണിമ ഇന്ദ്രജിത്തിന്റെ വ്യത്യസ്തമായ അവതരണ ശൈലിയുമായി എത്തി, ജനഹൃദയങ്ങൾ കീഴടക്കിയ മഴവിൽ മനോരമയുടെ റിയാലിറ്റി ഷോ 'കുട്ടികളോടാണോ കളി?' ഇരുപത്തി അഞ്ചാം എപ്പിസോഡ് പിന്നിടുന്നു.

അറിവും വേഗതയും ആയുധങ്ങളാക്കി മാറ്റി, ഓരോ റൗണ്ടിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ 'കുട്ടികളോടാണോ കളി?'യുടെ ഇരുപത്തി അഞ്ചാം എപ്പിസോഡ് ആഘോഷമാക്കാൻ ആനന്ദം സിനിമയിലെ യുവതാരങ്ങൾ അതിഥികളായി എത്തുന്നു. വാശിയേറിയ മത്സരങ്ങളും രസക്കാഴ്ച്ചകളുമൊരുക്കി 'കുട്ടികളോടാണോ കളി?'യുടെ ഇരുപത്തി അഞ്ചാം എപ്പിസോഡ് കാണാം ഇന്ന് രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ.

'കുട്ടികളോടാണോ കളി?' എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ.