ടൈഗര്‍ ഷ്റോഫിന്റെ കിടിലന്‍ ഫോട്ടോ വൈറല്‍, ഫോട്ടോഷോപ്പും!

ടൈഗർ ഷ്റോഫിന്റെ ഒറിജിനൽ ഫോട്ടോ, ഫോട്ടോഷോപ് ചെയ്യപ്പെട്ട ഫോട്ടോ

അക്ഷയ് കുമാറിനു ശേഷം ബോളിവുഡിലെ ആക്ഷന്‍ സെന്‍സേഷനാണ് ടൈഗര്‍ ഷ്റോഫ്. 26കാരനായ ടൈഗര്‍ ഹീറോപന്തിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അഭിനയമികവിനെക്കാള്‍ ഉപരി ജാക്കി ഷ്റോഫിന്റെ മകനെ വാര്‍ത്തകളില്‍ നിറച്ചത് ആയോധനകലയിലെ പ്രാവീണ്യമാണ്. കളരിപ്പയറ്റും മോഡേണ്‍ കുങ്ഫുവും മുവായ് തായും എല്ലാം കൂടി ചേര്‍ന്നുള്ള ഒന്നൊന്നര ഫൈറ്റുകള്‍.

ടൈഗർ ഷ്റോഫിന്റെ ഫോട്ടോഷോപ് ചെയ്യപ്പെട്ട ചിത്രങ്ങൾ

ബോളിവുഡില്‍ ഇന്ന് ഇത്രത്തോളം മെയ് വഴക്കമുള്ള മറ്റൊരു താരത്തെ കണ്ടെത്തുക പ്രയാസം. രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ താരമാണ് ടൈഗര്‍. ജിക്യു മാഗസിന്റെ 2016ലെ മാന്‍ ഓഫ് ദി ഇയര്‍ യൂത്ത് ഐക്കണമായി തെരഞ്ഞെടുപ്പെട്ട ശേഷം അവര്‍ക്കായി നടത്തിയ ഫോട്ടോഷൂട്ടിലെ ഒരു ചിത്രം പോസ്റ്റ് ചെയ്തതാണ് തരംഗമായിരിക്കുന്നത്.

ടൈഗർ ഷ്റോഫിന്റെ ഫോട്ടോഷോപ് ചെയ്യപ്പെട്ട ചിത്രങ്ങൾ

ബ്ലാക് ഡ്രസില്‍ ഒരു കാല്‍ കുത്തനെ ഉയര്‍ത്തി നില്‍ക്കുന്ന കിടിലന്‍ ഫോട്ടോയാണ് ഫേസ്ബുക്കില്‍ താരം പോസ്റ്റ് ചെയ്തത്. ഫോട്ടോഷോപ്പ് ഇല്ലാത്ത യഥാര്‍ത്ഥ ഫോട്ടോയാണ് ടൈഗര്‍  പോസ്റ്റ് ചെയ്തത്. സംഭവം വൈറലായതോടെ ഫേസ്ബുക്കിലും ട്വിറ്ററിലും ടൈഗറിന്റെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തു പല സാഹചര്യങ്ങളിലുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പിസ ഗോപുരത്തിന് മുന്നിലും ട്രെയ്‌നിലുമെല്ലാം വില്ലാളിവീരനായ ടൈഗര്‍ നില്‍ക്കുന്ന രസകരമായ ഫോട്ടോകളാണ് ഹ്യൂമറിന്റെ മേമ്പൊടിയോടെ ഷെയര്‍ ചെയ്യപ്പെടുന്നത്.