ആരുടേതാവും ഉഗ്രം ഉജ്ജ്വലം? ഗ്രാൻഡ് ഫിനാലെയിൽ വെല്ലുന്ന പ്രകടനങ്ങൾ!

ചില പ്രകടനങ്ങൾ കാണുമ്പോൾ നമ്മള്‍ പറയും കൊള്ളാം നന്നായിട്ടുണ്ട്. ചിലതൊക്കെ കാണുമ്പോൾ പറയുമ്പോൾ പറയും അടിപൊളി, വാക്കുകളില്ല, ഇനിയും ചിലതു കാണുമ്പോൾ പറയും ഉഗ്രം, ഉജ്ജ്വലം എന്ന്... അതിലുപരി ആ പ്രകടനത്തെ വർണിക്കാൻ വാക്കുകളില്ലാത്തപ്പോഴാണ് ഉഗ്രം എന്നു പറയുന്നത്. മറ്റൊരു പരിപാടികളിലും കാണാത്ത അമാനുഷികം എന്നു േതാന്നുംവിധമുള്ള പ്രകടനമുള്ള റിയാലിറ്റി ഷോയെയും ഉഗ്രം, ഉജ്ജ്വലം എന്നല്ലാതെ എന്താണു വിളിക്കുക. മഴവിൽ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നായ ഉഗ്രം ഉജ്ജ്വലം വാക്കുകൾ കൊണ്ടുള്ള വർണനയിൽ ഒതുങ്ങുന്നതല്ല. പാട്ടും നൃത്തവും മാത്രമല്ല മെയ്‌വഴക്കം മതിയാവോളം വേണ്ടുന്ന കണ്ണിമ വെ‌ട്ടാതെ കാണേണ്ട പ്രകടനങ്ങളുമുണ്ട് ഇവിടെ.

പലപ്പോഴും കാണികള്‍ക്കൊപ്പം വിധികർത്താക്കളും നെഞ്ചിടിപ്പോടെ കാണുകയും സ്വയം മറക്കുകയും അഭിനന്ദിക്കാൻ വാക്കുകളില്ലാതിരിക്കുകയും ചെയ്തു. കയ്യും കാലും ഇല്ലാത്തവർ പോലും യാതൊരു കുറവുകളും തോന്നാത്ത വിധത്തിൽ ഇവിടെ മതിമറന്നാടി. അതെ നീണ്ട യാത്രയ്ക്കു വിരാമമിട്ട് ഉഗ്രം ഉജ്ജ്വലം സീസൺ 2 അവസാനിക്കുവാൻ ഒരുങ്ങുകയാണ്. ഈ വരുന്ന തിങ്കൾ മുതൽ വ്യാഴം വരെ 8.30നാണ് ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ അരങ്ങേറുന്നത്. ദേവയാനി, അംബിക, വിനീത് എന്നിവരാണ് പരിപാടിയിലെ വിധികർത്താക്കള്‍. കാത്തിരുന്നു കാണാം പ്രതിഭകളുടെ അത്യുജ്ജ്വല പ്രകടനങ്ങൾക്കൊടുവിൽ ആരു വിജയകിരീടം സ്വന്തമാക്കുമെന്ന്......