വിക്ടോറിയ സീക്രട്ട് ഷോയിൽ താരം ഫയർവർക്സ് ഫാന്റസി ബ്രാ

മോഡലായ ലിലി ആല്‍ഡ്രിജ് വിക്ടോറിയ സീക്രട്ട് ഫാന്റസി ബ്രായ്ക്കരികില്‍

ലോകത്തെ പ്രശസ്ത അടിവസ്ത്ര നിർമാതാക്കളായ വിക്ടോറിയാസ് സീക്രട്ടിന്റെ വാർഷിക പ്രദർശനത്തിലെ മുഖ്യ ആകർഷകമായ ഫാന്റസി ബ്രാ ഇത്തവണ ഫയർവർക്സ് ഫാന്റസി ബ്രാ. സ്വർണ, വജ്രനിർമിതമായ ഇതിന്റെ വില വില 20 ലക്ഷം ഡോളർ വരും. ഏതാണ്ട്, 13 കോടി രൂപ. യുഎസിലെ കലിഫോർണിയയിൽ അവതരിപ്പിച്ച ഈ ഫാന്റസി ബ്രായിൽ വിവിധ ഇനങ്ങളിലുള്ള 6500 വജ്രങ്ങൾ പതിച്ചിട്ടുണ്ട്. നിർമിച്ചിരിക്കുന്നതാകട്ടെ 18കാരറ്റ് സ്വർണത്തിൽ. 685 മണിക്കൂർ നീണ്ട മാനുഷിക അധ്വാനമാണ് ഫയർവർക്സ് ഫാന്റസി ബ്രായ്ക്കു വേണ്ടി വന്നത്. ഈ വിലയേറിയ ബ്രായണിഞ്ഞ് റാംപിലെത്താൻ ഭാഗ്യം ലഭിച്ചത് ലിലി ആൾഡ്രിഡ്ജ് എന്ന മോഡലിനും.

1996 മുതലാണ് വിക്ടോറിയാസ് സീക്രട്ട് ഫാന്റസി ബ്രാ അവതരിപ്പിച്ചു തുടങ്ങിയത്. ലോകത്തെ ഏറ്റവും വിലയേറിയ ഉൾവസ്ത്രമെന്ന ഖ്യാതി നേടിയ ഫാന്റസി ബ്രാ വിക്ടോറിയ സീക്രട്ട് അവതരിപ്പിച്ചത് 2000ലാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ റെഡ്ഹോട്ട് ഫാന്റസി ബ്രാ. ഒന്നരക്കോടി ഡോളർ വിലവരുന്ന ഈ ഫാന്റസി ബ്രാ അണിയാൻ ഭാഗ്യം ലഭിച്ചത് ബ്രസീലിയൻ മോഡലായ ഗിസ്‌ലി ബുണ്‍ഡ്ചെനാണ്.