ജിപിക്ക് പകരം ആര്?, ഡി3 ലെ പുതിയ അവതാരകൻ ദേ ഇവിടുണ്ട്...

സോഷ്യൽമീഡിയയിലെ ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ് ഡി 3യിലെ പുതിയ അവതാരകൻ ആരായിരിക്കുമെന്നുള്ളത്. പ്രേക്ഷകരുടെ അഭിപ്രായത്തിൽ ആരായിരിക്കും ഡി 3യിലെ പുതിയ അവതാരകൻ.

പുതിയ അവതാരകൻ ആരാണെന്ന് ഒന്ന് ഊഹിക്കാം. ആറ് പേരുടെ പേര് താഴെ നൽകുന്നു അതിൽ നിന്നും നിങ്ങൾക്ക് ഊഹിക്കാമോ ആരായിരിക്കും പേളിയുടെ പുതിയ രാജകുമാരനെന്ന്.

ടോവിനോ തോമസ്

എന്നു നിന്റെ മൊയ്തീനിലെ അപ്പുവേട്ടനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ടോവിനോയാണോ പുതിയ അവതാരകൻ.

ഹേമന്ദ് മേനോൻ

ഡോക്ടർ ലൗവിലൂടെ മലയാളത്തിൽ ഒരു പുതുവസന്തം കൊണ്ടുവന്ന ഹേമന്ദ് മേനോനാകുമോ ഡി3യിലെ അവതാരകൻ.

മക്ബൂൽ സൽമാൻ

നല്ല നൃത്തകനും സംവിധായകനും നടനും പോരാത്തതിന് മമ്മൂട്ടിയുടെ സഹോദരപുത്രനുമായ മക്ബുലായിരിക്കുമോ ഡി 3 നയിക്കുന്നത്

ആദിൽ ഇബ്രാഹിം

നിർണായകത്തിലൂടെ സിനിമാലോകത്ത് രംഗപ്രവേശം നടത്തിയ് ആദിലിനായിരിക്കുമോ ഇനി ഡി 3യെ നയിക്കാനുള്ള ഭാഗ്യം?

ഗോവിന്ദ് അമൃത്‌സൂര്യ

ജിപിയുടെ പിൻമുറക്കാരനാകാൻ എന്തുകൊണ്ടും യോഗ്യൻ. ഗോവിന്ദ് പദ്മസൂര്യയുടെ സ്വന്തം അനിയൻ ഗോവിന്ദ് അമൃത്‌സൂര്യ ഡി3 വേദിയിലെ അമരക്കാരനാകുമോ? മറ്റൊരു ജിപിയെ കാണാൻ സാധിക്കുമോ?