Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓറഞ്ച് തൊലി വലിച്ചെറിയല്ലേ; വീട്ടിലുണ്ടാക്കാം സൂപ്പർ ഫെയ്സ് പാക്കുകൾ

ഓറഞ്ച് തൊലി വലിച്ചെറിയല്ലേ; വീട്ടിലുണ്ടാക്കാം സൂപ്പർ ഫെയ്സ് പാക്കുകൾ

തിന്നാനും ജ്യൂസടിക്കാനും ബെസ്റ്റാണ് ഓറഞ്ച്. ഇതു കഴിഞ്ഞു ബാക്കിയാവുന്ന ഓറഞ്ചിന്റെ തൊലിയും അത്ര ചില്ലറക്കാരനൊന്നുമല്ല. വിറ്റാമിൻ സി കൊണ്ടു സമ്പുഷ്ടവും ആന്റി ഓക്സിഡന്റുകളുടെ കലവറയുമാണ് നമ്മൾ വലിച്ചെറിയുന്ന ഈ തൊലി. ആന്റി ബാക്ടീരിയലും സ്വഭാവവുമുണ്ട് ഇതിന്. അതുകൊണ്ടു തന്നെ ഈ തൊലി ശരിയായി ഉപയോഗിച്ചാൽ നല്ല തിളക്കമുള്ള സുന്ദര ചർമം ആർക്കും സ്വന്തമാക്കം. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചു കിട്ടുന്ന പൊടി ആണ് ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. വീട്ടിലുള്ള ചില പ്രകൃതി ദത്ത വസ്തുക്കൾ കൂടി ചേർത്താൽ കിടിലൻ ഫെയ്സ് പാക്കുകൾ വീട്ടിൽ ഉണ്ടാക്കാം.

ഓറഞ്ച് തൊലിയും തേനും

അവശ്യ വസ്തുക്കൾ – ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ. ഒരു നുള്ള് മഞ്ഞൾപ്പൊടി(മുഖത്ത് പുരട്ടുന്നത്) ഒരു സ്പൂൺ ‌തേൻ.

ഉപയോഗക്രമം–  ഇതെല്ലാം കൂട്ടിച്ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. അഞ്ചോ മുതൽ 10 മിനിറ്റുവരെ മുഖത്ത് സൂക്ഷിച്ചശേഷം റോസ് വാട്ടർ മിശ്രിതം ഉപയോഗിച്ചു കഴുകി കളയുക. വെയിലേറ്റ് ഇരുണ്ട മുഖത്തിനു ഉത്തമമാണ് ഈ ഫെയ്സ്പാക്ക്. ആഴ്ചയിൽ രണ്ടുതവണ ഇൗ ഫെയ്സ് പാക്ക് ഉപയോഗിക്കാം. 

ഓറഞ്ച് തൊലിയും തൈരും

അവശ്യവസ്തുക്കൾ – ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾസ്പൂണ്‍, രണ്ട് സ്പൂൺ തൈര്

ഉപയോഗക്രമം –തൈരെടുത്ത് അതിൽ ഓറഞ്ച് തൊലി പൊടിച്ചത് ഇട്ട് നന്നായി ഇളക്കുക. ഇതെടുത്ത് മൂഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം  തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ക്ഷീണമുള്ള മുഖത്തിന് തേജസ് നൽകുന്ന ഈ ഫെയ്സ്പാക്ക് പാർട്ടികൾക്കും മറ്റു പരിപാടികൾക്കും പോകും മുൻപ് ഉപയോഗിക്കാം.

ഓറഞ്ച് തൊലിയും മുൾട്ടാണി മിൾട്ടിയും

അവശ്യവസ്തുക്കൾ – ഒരു സ്പൂൺ മുൾട്ടാണി മിട്ടി, ഓറഞ്ച് തൊലി പൊടിച്ചത് ഒരു സ്പൂൺ,  റോസ് വാട്ടർ

ഉപയോഗക്രമം – ഓറഞ്ച് തൊലി പൊടിച്ചതും മുൽട്ടാണി മിട്ടിയിയും റോസ് വാട്ടർ ഉപയോഗിച്ച് കൂട്ടിക്കലർത്തി കുഴമ്പ് പരുവത്തിലാക്കുക. ഇതെടുത്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക. ചർമത്തിൽ ഇറങ്ങിച്ചെന്ന് കറുത്തപുള്ളികളും മൃതകോശങ്ങളും നീക്കം ചെയ്യാൻ ഇത്തരം ഫെയ്സ് പാക്ക് സഹായിക്കുന്നു. 

ഓറഞ്ച് നീര് ശരീരത്തിലായാൽ ചൊറിച്ചിലോ, അവശ്യ വസ്തുക്കളിൽ ഏതെങ്കിലും അലർജിക്കു കാരണമാകുന്നവരോ ഇത്തരം പാക്കുകൾ പരീക്ഷിക്കരുത്.