Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 10 കാര്യങ്ങൾ പരീക്ഷിക്കു, ജീവിതം തന്നെ മാറും!

life-tips

എത്രയൊക്കെ ശ്രദ്ധിച്ചാലും തിരക്കുകൾക്കിടയിൽ മേക്കപ്പ് ശ്രദ്ധിക്കുന്നതിനും ഒരു പരിധിയില്ലേ? പോകുന്നിടത്തൊക്കെ മേക്കപ്പ് കിറ്റുമായി നടക്കാതെ ദിവസം മുഴുവൻ കിടിലൻ ലുക്ക് നിലനിർത്ത‌ാൻ ഇതാ ചില പൊടിക്കൈകൾ....

1) സാനിറ്റൈസർ മുഖത്തിനും ഗുണം ചെയ്യും

face-skin

ദിവസവുമുള്ള തിരക്കുകൾക്കിടയിൽ ഇടയ്ക്കിടയ്ക്ക മേക്ക് അപ് ചെയ്ത് വലയേണ്ട. മുഖത്ത് എണ്ണമയം അധികമായി തോന്നിയാൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. നേരിയ തോതിൽ സാനിറ്റൈസർ പുരട്ടിയ ശേഷം പൗഡർ ഉപയോഗിക്കുക. അമിതമായ എണ്ണമയം മാറി മുഖം നിമിഷങ്ങൾകൊണ്ട് ഫ്രഷാകും.

2) ലിപ് ബാം കൊണ്ട് രണ്ടുണ്ട് കാര്യം

mole-on-face

തണുപ്പ് കാലത്ത് ഏവരെയും അലട്ടുന്ന പ്രശ്നമാണ് മൂക്കിനു മുകളിലെ ചർമ്മം വരണ്ടുണങ്ങുന്നത്. യാത്രയിലും മറ്റും ചർമ്മം വരളുമ്പോൾ അൽപ്പം ലിപ് ബാം മൂക്കിനു മുകളിലും കവിളുകളിലും പുരട്ടിയാൽ ഒരു പരിധി വരെ ചർമ്മത്തിലെ ഈർപ്പം നിലനിർത്തി വരൾച്ചയിൽ നിന്നു രക്ഷ നേടാം.

3) മുഖക്കുരുവിന് കട്ടത്തൈര്

pimples-on-face

ഉറങ്ങാൻ പോകും മുൻപ് അൽപ്പം കട്ടത്തൈര് കുരുവുള്ള ഭാഗത്ത് പുരട്ടാം. ത്വക്കിലെ എണ്ണമയം വലിച്ചെടുത്ത് മുഖക്കുരുവിനെ പാടെ അകറ്റാൻ ഇത് സഹായിക്കും..

4) മുടി കരിഞ്ഞാൽ കണ്ടീഷനാക്കാൻ കണ്ടീഷണർ

Hair

മുടി ചുരുട്ടുന്നതിനും നിവർത്തുന്നതിനുമായി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ അശ്രദ്ധമൂലം പലപ്പോഴും മുടി കരിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കരിയുന്ന മുടി പിന്നീട് വളരില്ല എന്നത് പലർക്കും അറിവില്ലാത്ത കാര്യവുമാണ്. ഇത്തരത്തിൽ മുടി കരിഞ്ഞാൽ ഉടൻ തന്നെ അൽപ്പം കണ്ടീഷണറെടുത്ത് മുടിയിൽ പുരട്ടാം. ഇരുപതു മിനുട്ട് അങ്ങനെതന്നെ വച്ച ശേഷം കട്ടി കുറഞ്ഞ ടവ്വൽ ചെറുചൂടുവെള്ളത്തിൽ മുക്കി തുടച്ചു നീക്കാം. കരിഞ്ഞ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഇതു സഹായിക്കും.

5)താരനും ആസ്പിരിൻ

Hair

രണ്ട് ആസ്പിരിൻ ഗുളിക പൊടിച്ച് ഷാംപൂവിൽ കലർത്തുക. ഇതിലടങ്ങിയിട്ടുള്ള സാലിസിലിക്ക് ആസി‍ഡ് താരനെ പമ്പകടത്തും.

6) പാദചർമ്മത്തിന്റെ വരൾച്ച മാറാൻ

foot-luck

അരക്കപ്പ് വെളിച്ചെണ്ണയിൽ രണ്ടു ടേബിൾസ്പൂൺ ശര്‍ക്കരപ്പാവ് ചേര്‍ത്ത പഞ്ചസാര കലർത്തുക. ഈ മിശ്രിതം പാദചർമ്മത്തിൽ പുരട്ടാം. വരൾച്ച മാറി പാദചർമ്മം മൃദുലവും സുന്ദരവുമാകും.

7)മുടിയിലെ എണ്ണമയം കുറയ്ക്കാൻ നാരങ്ങാനീര്

hair-massage

വെയിലത്ത് ഇറങ്ങുമ്പോൾ മുടിയിലെ എണ്ണമയം പുറത്തു വരുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഒരു പാത്രത്തിൽ അൽപ്പം നാരങ്ങാനീരെടുത്ത് അതിൽ പഞ്ഞി മുക്കിയ ശേഷം അത് ശിരോചർമ്മത്തിൽ തേയ്ക്കാം. എണ്ണമയം കുറയ്ക്കാൻ ഇത് സഹായിക്കും.

8) കൃത്യമായി നെയിൽ പോളിഷിടാൻ റബ്ബർ ബാൻഡ്

nail-polish

നഖങ്ങളിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ആകൃതിയിൽ നെയിൽ പോളീഷ് ഇടാൻ സാധിക്കുന്നില്ലെങ്കിൽ പോംവഴിയുണ്ട്. ഒരു റബ്ബര്‍ ബാൻഡോ ഇലാസ്റ്റിക് ബാൻഡോ ഉപയോഗിച്ച് നഖത്തിൽ പോളിഷ് ചെയ്യേണ്ടാത്ത ഭാഗം മൂടി വയ്ക്കാം. ഇനി വേണ്ട ഭാഗത്ത് നെയിൽ പോളിഷ് ഇട്ടോളു. നിങ്ങൾ ഉദ്ദേശിക്കുന്ന ഡിസൈൻ ഈസിയായി വരയ്ക്കാം.

9) നെയിൽ പോളിഷ് പെട്ടെന്ന് ഉണക്കാം...

Hologram_nail_art

ധൃതിയിയിൽ പുറത്തു പോകാൻ ഒരുങ്ങുമ്പോൾ നെയിൽ പോളിഷ് ഉണക്കാനുമുണ്ട് ഒരു പൊടിക്കൈ. കൈവിരലുകളിൽ അൽപനേരം ഫ്രീസറിനുള്ളിലെ തണുപ്പ് ഏൽക്കാൻ അനുവദിക്കുക. നെയിൽ പോളിഷ് വേഗം ഉണങ്ങി കിട്ടും.

10 ) തിരമാലയുടെ അഴകിൽ കാർകൂന്തൽ

hair-drier

അധികം ചുരുളാതെ ഒഴുകിക്കിടക്കുന്ന കാർകൂന്തൽ കിട്ടാനും വഴിയുണ്ട്. മുടി പല ഭാഗങ്ങളായി പകുത്ത് പിന്നിയിടുക. അതിനു ശേഷം പിന്നലിനുമീതേ പരന്ന ഇരുമ്പു കഷ്ണം കൊണ്ട് ഒന്നോടിക്കാം. ഇനി അൽപ്പ നേരം മുടിയിൽ ചൂടേൽക്കാൻ അനുവദിച്ച ശേഷം പിന്നൽ അഴിച്ചിട്ടോളൂ. മനേഹരമായ ഹൈർസ്റ്റൈൽ നിങ്ങൾക്കു സ്വന്തം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.