Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളിമയുടെ വിശുദ്ധിയിലേക്ക് കുരിശിന്റെ വഴി

Good Friday 2017 | Easter 2017 പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്‌കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ

കുരിശു മരണത്തിലേക്കുള്ള യാത്രയുടെ അനുസ്‌മരണമാണു ക്രൈസ്‌തവർക്കു കുരിശിന്റെ വഴി.  ക്രിസ്‌തുവിന്റെ മരണ ദിവസത്തെ സംഭവങ്ങളാണ് ഇതിലൂടെ അനുസ്‌മരിക്കുന്നത്. ഗഥ്സമേൻ തോട്ടത്തിൽ അന്ത്യപ്രാർഥന മുതൽ മൃതേഹം കല്ലറയിൽ അടക്കം ചെയ്യുന്നതുവരെയുള്ള 14 സംഭവങ്ങളാണു കുരിശിന്റെ വഴിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുരിശിന്റെ വഴിയിൽ ഈ 14 സംഭവങ്ങളെ 14 കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു. ഓരോ കേന്ദ്രങ്ങളിലും പ്രദക്ഷിണത്തിനിടെ പ്രത്യേക പ്രാർഥനകളുമുണ്ട്.  

കുരിശിന്റെ വഴി 

ഒന്നാം സ്ഥലം: ക്രിസ്തു ഗഥ്‌സമേൻ പൂന്തോട്ടത്തിൽ പ്രാർഥിക്കുന്നു.

രണ്ടാം സ്ഥലം:  പ്രാർഥനയ്‌ക്കു ശേഷം തോട്ടത്തിനു പുറത്തിറങ്ങുന്ന ക്രിസ്‌തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുന്നു.

മൂന്നാം സ്ഥലം: ക്രിസ്‌തുവിനെതിരെ പ്രമാണിമാർ കുറ്റം വിധിക്കുന്നു.

നാലാം സ്ഥലം: പത്രോസ് ക്രിസ്തുവിനെ തള്ളിപ്പറയുന്നു.

അ‍ഞ്ചാം സ്ഥലം: പീലാത്തോസിന്റെ കൊട്ടാരത്തിലെ വിചാരണ.

ആറാം സ്ഥലം: ക്രിസ്‌തുവിനെ മുൾകിരീടം അണിയിക്കുന്നു.

ഏഴാം സ്ഥലം: യേശുവിനെ കുരിശു ചുമപ്പിക്കുന്നു.

എട്ടാം സ്ഥലം: കുരിശു വഹിച്ചുള്ള യാത്രയിൽ ശീമോൻ സഹായിക്കുന്നു.

ഒൻപതാം സ്ഥലം: ജറുസലമിൽ നിന്നുള്ള സ്‌ത്രീകളെ ക്രിസ്‌തു സാന്ത്വനിപ്പിക്കുന്നു.

10–ാം സ്ഥലം: യേശുവിനെ കുരിശിലേറ്റുന്നു.

11–ാം സ്ഥലം: തൊട്ടടുത്ത കുരിശിലെ അനുതപിച്ച കള്ളനു പറുദീസ വാഗ്‌ദാനം ചെയ്യുന്നു

12–ാം സ്ഥലം: ശിഷ്യനായ യോഹന്നാനെ തന്റെ അമ്മയുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു.

13–ാം സ്ഥലം: യേശു കുരിശിൽ മരിക്കുന്നു.

14–ാം സ്ഥലം: സുഗന്ധദ്രവ്യങ്ങൾ അടക്കം ചെയ്‌ത കല്ലറിയിലേക്കു മൃതദേഹം മാറ്റുന്നു.

കുരിശിൽ ക്രിസ്തുവിന്റെ മൊഴികൾ

ദുഃഖവെള്ളി ശുശ്രൂഷകളിലെ പ്രസംഗങ്ങളിൽ പ്രധാനമായു ചർച്ച ചെയ്യുന്നത് കിരിശിൽ കിടക്കുമ്പോൾ യേശു പറഞ്ഞ ഏഴു വാചകങ്ങളാണ്. മനുഷ്യനായുള്ള ജീവിതത്തിന്റെ പൂർത്തീകരണവും ഉയർത്തെഴുന്നേൽപ്പിന്റെ പ്രഖ്യാപനവുമാണ് ആ വാക്കുകളിൽ.

ആ വാക്കുകൾ ഇവയാണ്: 

. പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്‌കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ഉപദ്രവിക്കുന്നവരോടു കാട്ടുന്ന ക്ഷമ).

. ഇന്നു നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും. (അനുതപിച്ച കള്ളനോടു പറയുന്നു)

. ഇതാ നിന്റെ മകൻ, ഇതാ നിന്റെ അമ്മ. (യേശു യോഹന്നാനെ തന്റെ അമ്മയുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു)

. ദൈവമേ ദൈവമേ, നീയെന്നെ കൈവിട്ടത് എന്ത് ?

. എനിക്കു ദാഹിക്കുന്നു. (ഈ മൊഴിക്കു ശേഷമാണ് കയ്‌പുനീരു കുടിക്കാൻ കൊടുക്കുന്നത്)

. സകലവും നിവർത്തിയായി. (ദൗത്യത്തിന്റെ പൂർത്തീകരണം)

. പിതാവേ, എന്റെ ജീവനെ നിന്റെ കൈകളിൽ ഭരമേൽപ്പിക്കുന്നു. (ജീവൻ വെടിയുന്നതിനു മുൻപുള്ള മൊഴിയാണിത്)