Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കൊലചെയ്യപ്പെട്ട' ഭാര്യ കാമുകനുമായി സുഖവാസം, ഭർത്താവ് ജയിലിൽ; സിനിമയെ വെല്ലുന്ന കഥയിങ്ങനെ

woman-killed സിനിമയെ വെല്ലുന്ന ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ ഒരു പ്രണയ 'കൊലപാതക' കഥ.

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് തന്റെ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിശോധിച്ച കോടതി സ്വാഭാവികമായും ഭർത്താവ് മനോജ് ശര്‍മ്മ എന്നയാളെ കുറ്റവാളിയാക്കി. സ്വർണവും സ്വത്തും നൽകിയില്ല എന്നു പറഞ്ഞ് ഇയാൾ മകളെ പീഡിപ്പിക്കുന്നതായി ഇവർ നേരത്തെയും പരാതിപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇവരുടെ വീടിന്റെ അല്‍പം അകലെ നിന്ന് അഴുകി ദ്രവിച്ച ഒരു ശവ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതോടെ എല്ലാ തെളിവുകളും ഭർത്താവിനെ പ്രതിയെന്ന് മുദ്ര കുത്തുന്നതായിരുന്നു. അങ്ങനെ ഭർത്താവ് ജയിലിലുമായി.

ഇപ്പോഴല്ലേ കഥയുടെ ട്വിസ്റ്റ് സംഭവിക്കുന്നത്. കൊലചെയ്യപ്പെട്ടു എന്നു പറയുന്ന ബീഹാറിലെ മുസഫര്‍പൂര്‍ സ്വദേശിയായ പിങ്കി എന്ന യുവതി ജീവനോടെ ഇരിക്കുന്നു. 2015ലാണ് മനോജ് ശര്‍മ്മ എന്നയാള്‍ പിങ്കിയെ വിവാഹം കഴിച്ചത്. കുറച്ച് മാസങ്ങൾക്ക് ശേഷം പിങ്കിയെ കാണാതായി. ഇതോടെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് മനോജ് ശര്‍മ്മ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ വീടിന്റെ അല്‍പം അകലെ നിന്ന് അഴുകി ദ്രവിച്ച ഒരു ശവ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തപ്പോൾ മകളുടെ മൃതദേഹമാണ് ഇതെന്ന് പിങ്കിയുടെ മാതാപിതാക്കളും സ്ഥിരീകരിച്ചു, മനോജ് ശര്‍മ്മ ജയിലിലായി.

പിങ്കി  മദ്ധ്യപ്രദേശിലെ ജബര്‍പൂരില്‍ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയാണെന്ന് മനോജ് ശര്‍മ്മയുടെ ഒരു ബന്ധു വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി ഇവരെ തിരിച്ചറിഞ്ഞ ശേഷം പൊലീസില്‍ വിവരമറിയിച്ചു. മനോജ് ശര്‍മ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. കാമുകനുമൊത്ത് ജബല്‍പൂരില്‍ താമസിക്കുകയായിരുന്നു ഇവർ.

പക്ഷേ കോടതി കൊലപാതകക്കുറ്റത്തിന് ജയിലിലടച്ചതാണ് ഭർത്താവിനെ. അതുകൊണ്ടുതന്നെ പിങ്കി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും മനോജിനെ അന്യായമായി കള്ളക്കേസില്‍ കുടുക്കിയതാണെന്നും കോടതിയെ ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ ഇയാള്‍ക്ക് പുറത്തിറങ്ങാനാവൂ. പൊലീസ് മനോജിനെ സഹായിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ശിക്ഷ വാങ്ങി കൊടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബീഹാർ പോലീസ് പറയുന്നു.

കൂടുതൽ വാർത്തകൾക്ക്