അമ്മയെ വിവാഹം കഴിപ്പിച്ചയച്ച മകൾ! സമൂഹമാധ്യമത്തിൽ അഭിനന്ദനപ്രവാഹം

രണ്ടുവർഷം മുൻപ് ജീവനുതുല്യം സ്നേഹിച്ചിരുന്ന അച്ഛൻ അമ്മയെയും തന്നെയും തനിച്ചാക്കി പോയപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു സംഹിതയ്ക്ക് മുന്നിൽ. കാലം മുറിവുകൾ ഉണക്കുമെന്നു കരുതിയെങ്കിലും 52 ാം വയസിൽ അച്ഛൻ തങ്ങളെ വിട്ടുപോയത് അവർക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ അച്ഛന്റെ വേർപാട് നികത്താൻ സംഹിത കണ്ടെത്തിയത് അധികമാരും ചിന്തിക്കാത്ത വഴിയായിരുന്നു. വാർധക്യത്തിൽ അമ്മ തനിച്ചാവാതിരിക്കാൻ അവരെ അവൾ ഒരിക്കൽക്കൂടി വിവാഹിതയാക്കി.

'അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളിൽ നിന്ന്‌ കൊണ്ടുപോയി എന്ന് ദൈവത്തോട്‌ ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തിൽനിന്നു ഞെട്ടിയെഴുനേറ്റ് അച്ഛൻ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ' - സംഹിത പറയുന്നു . ജോലിക്കായി മറ്റൊരു നഗരത്തിലേക്കു സംഹിതയും ചേക്കേറിയത്തോടെ അമ്മ വീണ്‌ടും തനിച്ചായി. മൂത്ത സഹോദരി കൂടി വിവാഹിതായതോടെ സ്ഥിതി വീണ്‌ടും വഷലായി . അധികം വൈകാതെ അമ്മയുടെ ഒറ്റപെടലിനു വഴി കണ്ടെത്തണമെന്ന സംഹിത തീരുമാനിച്ചു. അമ്മയെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു അത്.

അങ്ങനെ അമ്മയുടെ മുൻജീവിതത്തെകുറിച്ചും ഇഷ്ടങ്ങളേയും അനിഷ്ടങ്ങളെയും കുറിച്ചൊക്കെ വിശദമാക്കി മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തു സംഹിത. അമ്മയെ മനസിലാക്കുന്ന സങ്കടങ്ങലിൽ കൈതാങ്ങാകുന്ന ഒരാളായിരിക്കണമെന്ന് അവൾക്കു നിർബന്ധമുണ്ടായിരുന്നു. തുടക്കത്തിൽ സ്വാഭാവികമായും സംഹിതയുടെ തീരുമാനത്തെ അമ്മ എതിർക്കുകയാണുണ്ടായത്. എന്നാൽ വൈകാതെ അവൾ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു അമ്മയെ ബോധ്യപ്പെടുത്തി.

'ഈ ലോകത്തു എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അവകാശമുണ്ട്. വാർധക്യത്തിൽ തനിച്ചാകുമ്പോ ഒരു സഹായം വേണമെന്നു തോന്നുമ്പോൾ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞുനോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ്കാളിയോളം പകരമാവില്ല. അച്ഛൻ നേരത്തെ പോയത് അമ്മയുടെ തെറ്റല്ല പക്ഷെ ജീവിതത്തിന്‌ മറ്റൊരു അവസരം നൽകാത്തത് അമ്മയുടെ മാത്രം തെറ്റായിരിക്കും ' - സംഹിതയുടെ ഈ വാക്കുകളാണ് അമ്മയെ ഇരുത്തി ചിന്തിപ്പിച്ചത്.

അങ്ങനെ അമ്മക്ക് യോജ്യനായ ഒരാളെത്തന്നെ സംഹിത കണ്ടെത്തി. സർക്കാർ ഉദ്യോഗസ്‌ഥൻ കൂടിയായിരുന്ന അദ്ദേഹം. അങ്ങനെ ആ മകൾ അമ്മയെ താൻ ആഗ്രഹിച്ചതുപോലെതന്നെ വിവാഹം കഴിപ്പിച്ചു. നല്ലകാലത്ത മുഴുവൻ മക്കൾക്കായി ജീവിക്കുന്ന അച്ഛനമ്മമാരെ വാർധക്യത്തിൽ തനിച്ചാക്കാതിരിക്കുക എന്നത് ഓരോ മക്കളുടെയും ഉത്തരവാദിത്തമാണെന്നും പറയുന്നു സംഹിത. അമ്മയ്ക്കു വേണ്ടി വ്യത്യസ്തമായി ചിന്തിച്ച ഈ മകൾക്കു സമൂഹമാധ്യമത്തിൽ നിറയെ അഭിനന്ദനപ്രവാഹമാണിപ്പോൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam