Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോ ചീറ്റിംഗ്; സോഷ്യല്‍ മീഡിയക്കാലത്ത് പങ്കാളിയെ എങ്ങനെ വിശ്വസിക്കാം?

life

തന്റെ ജീവിത പങ്കാളിയുമായല്ലാതെ വൈകാരികമായും ശാരീരികമായും മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുന്നതിനെയാണ് വിവാഹേതര ബന്ധം എന്ന് വിളിക്കുന്നത്. അതേസമയം പങ്കാളികളില്‍ ഒരാള്‍ വൈകാരികവും ശാരീരികവുമായി  സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരാളില്‍ ശ്രദ്ധ വയ്ക്കുന്നതിനെയാണ് മൈക്രോ ചീറ്റിംഗ് എന്ന് പറയുന്നത്. സ്വാഭാവികമായും മൈക്രോ ചീറ്റിംഗ് പിന്നീട് വിവാഹേതര ബന്ധത്തിലേക്ക് വളരാനുള്ള സാദ്ധ്യത കൂടുതലാണ്. ഒപ്പം മൈക്രോ ചീറ്റിംഗ് തന്നെ പലപ്പോഴും ഇപ്പോള്‍ രണ്ട് പേര്‍ തമ്മിലുള്ള വേര്‍പിരിയലിന് കാരണമാകാറുണ്ട്.

അതേസമയം തന്നെ വളരെ നിഷ്കളങ്കമായ സൗഹൃദബന്ധങ്ങളും മൈക്രോ ചീറ്റിംഗായി തെറ്റിദ്ധരിക്കപ്പെടുന്ന പ്രവണതയും കൂടി വരികയാണ്. തന്റെ പങ്കാളിയുടെ ചിത്രങ്ങള്‍ ഒരാള്‍ തുടര്‍ച്ചയായി ലൈക്ക് ചെയ്യുന്നത് കണ്ടാല്‍, അല്ലെങ്കില്‍ തന്റെ പങ്കാളി മറ്റൊരാളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതോ റീ ട്വീറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് അവിഹിത ബന്ധത്തിന്റെ തുടക്കമാണെന്ന് തെറ്റിദ്ധരിക്കുന്ന ഒരു പാട് പേരുണ്ട്, എന്നാല്‍ ഇത് മിക്കപ്പോഴും ശരിയായി കൊള്ളണം എന്നില്ല.

സൗഹൃദമോ വഞ്ചനയോ?

അപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നിങ്ങളുടെ പങ്കാളിയുടെ ഇടപെടലുകള്‍ ഏത് തരത്തിലുള്ളതാണ് എന്ന് എങ്ങനെ തിരിച്ചറിയും എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. ഏറ്റവും പ്രധാനം നിങ്ങളില്‍ നിന്ന് നിങ്ങളുടെ പങ്കാളി എന്തെങ്കിലും മനപൂര്‍വ്വം മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നതാണ്. ഫോണ്‍ ഉപയോഗിക്കാന്‍ തരുന്നതിന് മുന്‍പ് അവര്‍ അതിലെ മെസേജുകളും മറ്റും നോക്കുക, അല്ലെങ്കില്‍ ഒരാള്‍ക്കയച്ച അവസാന മെസേജുകള്‍ ഒഴികെ ബാക്കിയെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ട നിലയില്‍ കാണുക, രഹസ്യമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്തോ മറച്ച് പിടിക്കുന്നു എന്നതിന്റെ ലക്ഷണം.

അതു പോലെ തന്നെ മുന്‍പെന്ന പോലെ ഫോണ്‍ അശ്രദ്ധമായി എവിടെയെങ്കിലും ഇടാതിരിക്കുക, ഫോണിന്റെ പാസ്വേര്‍ഡ് തുടര്‍ച്ചയായി മാറ്റുക തുടങ്ങിയ കാര്യങ്ങളും നിങ്ങളില്‍ സ്വാഭാവികമായും സംശയം ജനിപ്പിച്ചേക്കാം. 

എങ്ങനെ നേരിടാം

ഇങ്ങനെ സംശയം തോന്നിയാല്‍ എന്ത് ചെയ്യണം എന്നതാണ് അടുത്ത നിര്‍ണ്ണായകമായ കാര്യം. ഇക്കാര്യത്തില്‍ റിലേഷന്‍ഷിപ് സൈക്കോളജിസ്റ്റുകള്‍ പോലും രണ്ട് തട്ടിലാണ്. ചില‍ര്‍ പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നതില്‍ തെറ്റില്ല എന്ന് പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ അത് അംഗീകരിക്കുന്നില്ല.

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ സംശയം തീരുകയും അത് നിങ്ങള്‍ക്ക് സമാധാനം തരുകയും ചെയ്യുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് ആദ്യത്തെ വിഭാഗത്തിന്റെ വാദം. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ പരസ്പരം എല്ലാ കാര്യങ്ങളും പങ്ക് വക്കാന്‍ കൂടി തയാറായവരാണ്. അങ്ങനെയിരിക്കെ കാര്യങ്ങള്‍ മറച്ച് വക്കുന്നത് മാന്യതയല്ലെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ രണ്ടാമത്തെ വിഭാഗം സൈക്കോളജിസ്റ്റുകളുടെ നിലപാട് വ്യത്യസ്തമാണ്, നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ പുറകില്‍ കൂടി രഹസ്യമായി നോക്കുന്നതിന് പകരം അതേക്കുറിച്ച് തുറന്ന് സംസാരിക്കുക എന്നതാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ തുറന്ന് സംസാരിക്കുന്നത് അത്തരമൊരു സന്ദര്‍ത്തില്‍ ഇരു കൂട്ടര്‍ക്കും സംയമനം പാലിക്കാനുള്ള മാനസിക അവസ്ഥ നല്‍കും. അതേസമയം പുറകില്‍ കൂടിയുള്ള നോട്ടം ഇരുവര്‍ക്കിടയിലുമുള്ള പൊട്ടിത്തെറിയിലേക്കാകും നയിക്കുക.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam

related stories