Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അവളെക്കുറിച്ച് പറയാൻ ഒപ്പമൊരാളുണ്ടായിരുന്നെങ്കിൽ... ' ; അമ്മജീവിതത്തിന്റെ വെല്ലുവിളികളെക്കുറിച്ച് രേവതി

Reavthi രേവതി മകൾക്കൊപ്പം

കിലുക്കത്തിലെ കുറുമ്പുകാരി, അഗ്നിദേവനിലെയും ദേവാസുരത്തിലെയും കരുത്തയായ സ്ത്രീ, കാറ്റത്തെ കിളിക്കൂടിലെ കോളജ് കുമാരി– രേവതി എ​ന്ന നടിയെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ചില കഥാപാത്രങ്ങളുണ്ട്. ഏതു റോളുകളും അനായാസം കൈകാര്യം ചെയ്തിരുന്ന മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമൊക്കെ ഹിറ്റുകൾ വാരിക്കൂട്ടിയ ആ നായികാവസന്തം ഇന്ന് മുമ്പത്തേതിലും തിരക്കിലാണ്. നാലര വയസ്സുകാരിയായ മകൾ മാഹിയാണ് ഇന്നു രേവതിയുെട ജീവനും ജീവിതവുമെല്ലാം. 

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് രേവതി മകളെക്കുറിച്ചു വാചാലയായത്. സ്വർഗത്തിൽ നിന്നു ലഭിച്ച സമ്മാനമായാണ് മകളെ രേവതി കാണുന്നത്. ആദ്യമൊക്കെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ നവജാതശിശുവിനെ അവർ നല്‍കില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ഐവിഎഫ് ചികിൽസയിലൂടെ കുഞ്ഞിനെ സ്വന്തമാക്കാമെന്നു തീരുമാനിച്ചു. മകൾ വളരുമ്പോൾ അവൾ പിറന്നതെങ്ങനെയാണെന്നു പറയുമെന്നും രേവതി പറയുന്നു. 

revathi-1 സിനിമയിൽ അമ്മവേഷം കെട്ടുന്നതും ജീവിതത്തിൽ യഥാർഥത്തിൽ അമ്മയായതും തമ്മിൽ ഏറെ അന്തരമുണ്ടെന്നും രേവതി പറയുന്നു...

സിനിമയിൽ അമ്മവേഷം കെട്ടുന്നതും ജീവിതത്തിൽ യഥാർഥത്തിൽ അമ്മയായതും തമ്മിൽ ഏറെ അന്തരമുണ്ടെന്നും രേവതി പറയുന്നു. ജീവിതത്തിൽ അൽപം വൈകിയാണ് താൻ അമ്മയാകാൻ തീരുമാനിക്കുന്നത്. ഈ പ്രായത്തിൽ കുഞ്ഞുണ്ടാകുന്നതിൽ പ്രശ്നമുണ്ടാകുമോ എന്നും ഭാവിയിൽ പ്രായമായ അമ്മയെ മകൾ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു.

മൊബൈലും ഇന്റർനെറ്റുമൊക്കെ കാണാപ്പാഠങ്ങളായ ഇന്നത്തെ തലമുറയിലെ കുട്ടികളെപ്പോലെയല്ല രേവതി മകളെ വളർത്തുന്നത്. മൊബൈൽ മുതിർന്നവർക്കുള്ളതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ടിവി കാണാൻ അൽപസമയം നൽകാറുണ്ട്. ഒപ്പം ചെടികൾ നടാനും സാലഡുണ്ടാക്കാനുമെല്ലാം അവളെയും കൂടെക്കൂട്ടും. അത്തരം ക്രിയേറ്റീവായ കാര്യങ്ങളാണ് അവളെ ടിവിയേക്കാളൊക്കെ ആകർഷിക്കുന്നത്. 

revathy-3 മൊബൈൽ മുതിർന്നവർക്കുള്ളതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ടിവി കാണാൻ അൽപസമയം...

സിംഗിൾ പാരന്റ് ആയി മകളെ വളർത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും രേവതി തുറന്നു പറഞ്ഞു. മാഹിയോട് അവളുടെ അച്ഛനെക്കുറിച്ചു കൂട്ടുകാർ ചോദിക്കുമ്പോൾ തനിക്കു ഡാഡി താത്തയുണ്ടല്ലോ എന്നാണ് തിരിച്ചു പറയാറുള്ളത്. തന്റെ അച്ഛനെയാണ് മാഹി അങ്ങനെ വിളിക്കുന്നതെന്നും രേവതി പറയുന്നു. ചിലപ്പോഴൊക്കെ മകളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനു മുമ്പ് തനിക്കും തുറന്നു സംസാരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്നു തോന്നിയിട്ടുണ്ടെന്നും രേവതി പറയുന്നു. എങ്കിലും താനില്ലാത്ത സമയത്തും മാതാപിതാക്കൾ അവളെ പൊന്നുപോലെയാണ് നോക്കുന്നത്, ഒപ്പം സഹോദരിയുടെയും സർവ പിന്തുണയുമുണ്ട്. 

മക്കളെ കഴിയുമ്പോഴൊക്കെ പുണരുക, അവർ വളർന്നെന്നു പറഞ്ഞു മാറ്റി നിർത്തരുത്. ഒപ്പം അവനവനുവേണ്ടി സമയം കണ്ടെത്തേണ്ടതും നിർബന്ധമാണ്. സ്വന്തമായി സമയം വേണമെന്നു േതാന്നുമ്പോൾ മക്കളെ ഏൽപിക്കാന്‍ സുരക്ഷിത ഇടങ്ങൾ കണ്ടെത്തിയിരിക്കണം, അതൊരു കാപ്പി കുടിക്കാനുള്ള സമയമാണെങ്കിൽ പോലും, നിങ്ങൾക്കു മാത്രമായി അങ്ങനെ ഒരു സമയം വേണം-രേവതി പറയുന്നു.

revathy-2 മക്കളെ കഴിയുമ്പോഴൊക്കെ പുണരുക, അവർ വളർന്നെന്നു പറഞ്ഞു മാറ്റി നിർത്തരുത്...

സിനിമയിൽ കത്തി നിൽക്കുന്ന കാലത്തായിരുന്ന ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി രേവതിയുടെ വിവാഹം കഴിയുന്നത്. മാതൃകാ ദമ്പതികളായി തുടരുന്നതിനിടെയായിരുന്നു ഇരുവർക്കുമിടയിൽ പൊരുത്തക്കേടുകൾ ഉയരുന്നത്. അങ്ങനെ 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹ േമാചിതരാവുകയായിരുന്നു. അന്നുതൊട്ട് മാഹി ജനിക്കുന്നകാലംവരെയും മാതാപിതാക്കൾ മാത്രമായിരുന്നു രേവതിയുടെ ജീവിതം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam