Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ ദൃശ്യത്തിലുള്ളത് മോളല്ല, ജെസ്നയാവാം' വേദനയോടെ അലീഷയുടെ ഉമ്മ

aleesha-jesna-1

ജെസ്നയുടെ തിരോധാനം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് മുണ്ടക്കയം സ്വദേശി അലീഷ. ചതുര കണ്ണാടിയും പല്ലിലെ കമ്പിയും, ചിരിയും എല്ലാം ജെസ്നയുടേതിന് സമാനം. തട്ടം ഇല്ലെന്ന വ്യത്യാസം മാത്രം. മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന എന്ന കോളജ് വിദ്യാർഥിനിയുടെ അതേ രൂപവും ഭാവവുമാണ് വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീൻ –റംലത്ത് ദമ്പതികളുടെ മകൾ അലീഷയ്ക്ക്. ഈ രൂപസാദൃശ്യം സൃഷ്ടിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് അലീഷയുടെ അമ്മ റംലത്ത് വേദനയോടെ പറയുന്നത് ഇങ്ങനെ: 

jesna-alisha.jpg.image.784.410

' ജെസ്നയുടെ ചിത്രം വന്ന സമയത്ത് കൂട്ടുകാരൊക്കെ കൊച്ചിനെ കളിയാക്കുമായിരുന്നു, നിന്നെ കണ്ടാൽ ജസ്നയുടേത് പോലെയുണ്ടല്ലോയെന്ന്. ഞങ്ങളും അത് തമാശയായിട്ടുമാത്രമാണ് കണ്ടത്. പക്ഷെ ജസ്ന കേസ് കൂടുതൽ ഗൗരവമായി. ഒപ്പം സിസിടിവി ദൃശ്യം കൂടി പുറത്തുവന്നതോടെ അലീഷയ്ക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

ഞങ്ങളെവിടെയെങ്കിലും പോവുകയാണെങ്കിൽ കൊച്ചിനെ ഇപ്പോൾ വീട്ടിൽ തനിച്ചിരുത്താറില്ല. കുടുംബ വീട്ടിലാക്കിയിട്ടാണ് പോകുന്നത്. അതുമല്ലെങ്കിൽ ആരെങ്കിലും കൂടെ കാണും. തനിച്ച് ടൗണിലെങ്ങും വിടാറില്ല. കഴിഞ്ഞദിവസം പൊലീസും വന്ന് അന്വേഷിച്ചിരുന്നു. സിസിടിവി ദൃശ്യത്തിലുള്ളത് ജെസ്നയാണ്. അലീഷയല്ല. മോൾക്ക് അതുപോലെയുള്ള ടോപ്പ് ഇല്ല. 

aleesha

ഞങ്ങൾ മുണ്ടകയത്തുകാരാണ്. ഇവിടെ വെള്ളനാടിയിലുള്ളവർക്കെല്ലാം ഞങ്ങളെ അറിയാം. അതുകൊണ്ട് ഇവിടെ പുറത്തിറങ്ങാൻ പ്രശ്നമില്ല. പക്ഷെ ടൗണിലേക്ക് ഇറങ്ങുമ്പോൾ ആളുകൾ കൊച്ചിനെ തുറിച്ചുനോക്കുന്നുണ്ട്. പരിചയമില്ലാത്തവർ കാണുമ്പോഴാണ് പ്രശ്നം. കഴിഞ്ഞദിവസം ഒരു ഓട്ടോയിൽ കയറിയപ്പോൾ, ഓട്ടോകാരൻ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു. ജെസ്നയല്ലേ? ജെസ്ന ഇരിക്കുന്നതുപോലെ തന്നെയാണല്ലോ ഇരിക്കുന്നത്? തട്ടം ഇട്ടിരിക്കുന്നത് ആൾ അറിയാതെയിരിക്കാനല്ലേ? അങ്ങനെ 100 ചോദ്യങ്ങളായിരുന്നു. ബസ് സ്റ്റോപ്പിലൊക്കെ നിൽക്കുമ്പോൾ ആളുകൾ വന്ന് ചോദിക്കാറുണ്ട് ജെസ്നയല്ലെ എന്ന്? കൊച്ച് അല്ല എന്ന് പറഞ്ഞ് മടുത്തു– അമ്മ പറഞ്ഞുനിര്‍ത്തി. 

കടപ്പാട് : മനോരമ ന്യൂസ്