Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ മേളത്തിനിടയിലും ദുരിതാശ്വാസ പ്രവർത്തനം; ഉദ്യോഗസ്ഥയ്ക്ക് കയ്യടി

anjali

സ്വന്തം വിവാഹത്തിരക്കുകൾ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച് സംസ്ഥാന ദുരന്തനിവാരണ അതോററ്റിയിലെ യുവ ഉദ്യോഗസ്ഥ. അ‌ടുത്ത ഞായറാഴ്ച വിവാഹിതയാകാൻ പോകുന്ന അഞ്ജലി രവിയെന്ന ഉദ്യോഗസ്ഥയാണ് തിരക്കുകൾ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. 

കേരള ദുരന്തനിവാരണ അതേററ്റിയുടെ സമൂഹ മാധ്യമ പേജിലാണ് വിവാഹ മേളങ്ങൾ പൊടി പൊടിക്കുമ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ കൂടെ നിൽക്കുന്ന സഹപ്രവർത്തകയായ അഞ്ജലിയുടെ വിവരം പങ്കുവെച്ചിട്ടുള്ളത്. ഞായറാഴ്ച കൊല്ലത്തു വച്ചാണ് കിരണുമായുള്ള അഞ്ജലിയുടെ വിവാഹം. 

അനുവദിക്കപ്പെട്ട ലീവുകൾ മാറ്റിവച്ച് ഇൗ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന അഞ്ജലിക്ക് നിരവധി പേര്‍ അഭിനന്ദനവും അറിയിക്കുകയും വിവാഹ മംഗളാശംകൾ നേരുകയും ചെയ്തു.