ക്രിസ്മസ് സമ്മാനമായി കൃത്രിമ കാൽപാദങ്ങൾ

കിയാൻ, കാളം

സമ്മാനപ്പൊതികളുമായി സാന്താക്ലോസ് വരുന്നതാണ് ക്രിസ്മസ് രാവിലെ ഏറ്റവും വലിയ സന്തോഷം. എന്നാൽ ഇംഗ്ലണ്ടിലെ സിസ്റ്റോണ്‍ സ്വദേശികളായ കിയാനും കാളമിനും സമ്മാനപ്പൊതികളോ മധുര പലഹാരങ്ങളോ അല്ല വേണ്ടിയിരുന്നത്, പകരം ഒരു ജോ‍ഡി കാല്‍പാദങ്ങളായിരുന്നു. കാരണം ഇരുവരും ജനിച്ചത് ആഡംസ് ഒലിവർ സിൻഡ്രേം അഥവാ കാൽപാദങ്ങളില്‍ വിരലുകൾ ഇല്ലാതെയായിരുന്നു. ലോകത്തിൽ 125 പേരില്‍ ഒരാൾക്കു മാത്രം സംഭവിക്കുന്ന രോഗമാണിത്. രണ്ടുപേരും ജനിച്ചപ്പോൾ തന്നെ കാൽവിരലുകൾ ഇല്ലായിരുന്നു. ഇപ്പോൾ ഇരുവർക്കും കൃത്രിമ കാല്‍പാദങ്ങൾ ഘടിപ്പിച്ചിരിക്കുകയാണ്.

ഫൂട്ബോൾ പ്രേമികളായിരുന്നു പതിനൊന്നുകാരനായ കിയാനും ഏഴു വയസുകാരനായ കാളമും. പക്ഷേ ആഗ്രഹത്തിനൊത്തു ചലിപ്പിക്കാന്‍ പാകത്തിലുള്ള കാലുകൾ മാത്രം ലഭിച്ചില്ല. ഇരുവരുടെയും അച്ഛനായ ജോണിനും ഇതേ അസുഖമാണ്. മക്കളുടെ ആഗ്രഹം ഈ ക്രിസ്മസിന് എങ്ങനെയെങ്കിലും സഫലീകരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഇൻഡസട്രിയൽ എഞ്ജിനീയർ കൂടിയായ േജാൺ കൃത്രിമ കാൽപാദങ്ങൾ ഘടിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതിനുള്ള ഫണ്ട് ശേഖരണത്തിനായി സോഷ്യൽമീഡിയയിൽ ഒരു പേജ് തുടങ്ങുകയും ചെയ്തു. അങ്ങനെ മതിയായ പണം ലഭിച്ചതോടെ കൃത്രിമ കാൽപാദം വച്ചുപിടിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവർക്കും വേദനയിൽ നിന്നും മുക്തമായി അനായാസം നടക്കുകളും കളിക്കുകയും ചെയ്യാം. കുറവുകളുണ്ടെന്ന് കരുതി അടങ്ങിഒതുങ്ങി ഇരിക്കാനും ഇരുവരും ഒരുക്കമല്ല. കിയാനും കാളമും മികച്ച ഫൂട്ബോൾ കളിക്കാരാണ്, മാത്രമല്ല കിയാൻ ഇരു ടീമുകളുടെയും ക്യാപ്റ്റൻ കൂടിയാണ്.